ഇടുക്കി: കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.വൈകിട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 455 മീറ്റര്‍ കവിഞ്ഞതോടെയാണ് തീരുമാനം. പരമാവധി സംഭരണശേഷി 456 മീറ്ററാണ്.
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്.ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും മൂന്ന് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ശനിയാഴ്ചയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനമ പാടില്ല















