ശാപകാലം ആഗതമായിരിക്കുന്നതായി ദശരഥമഹാരാജാവിനു ബോധ്യമുണ്ട്. താപസവാക്യം അസത്യമാകില്ലല്ലോ.
അന്ന് മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ കേട്ട വിലാപം ആയിരം മടങ്ങായി പ്രതിധ്വനിക്കുന്നപോലെ! ആന വെള്ളംകുടിക്കുന്ന ശബ്ദമെന്നു കരുതി അയച്ച അമ്പ്, തന്റെ വൃദ്ധമാതാപിതാക്കള്‍ക്കായി കുടത്തില്‍ വെള്ളം ശേഖരിക്കുകയായിരുന്ന മുനികുമാരന്റെ ജീവനാണു കവര്‍ന്നത്.
അമ്പു വലിച്ചൂരി തന്റെ ജീവനു മുക്തി നല്‍കാന്‍ അപേഷിക്കുന്ന കുമാരന്‍. കാഴ്ചയില്ലാത്ത അച്ഛനമ്മമാരെ ആശ്വസിപ്പിക്കണമെന്ന അഭ്യര്‍ഥന. മകനൊപ്പം ചിതയെ പുണരുന്ന ദമ്പതികള്‍. എല്ലാം ഇപ്പോള്‍ കഴിഞ്ഞതുപോലെ. പുത്രദുഃഖത്താല്‍ മരിക്കുക എന്ന ശാപം ഇതാ സത്യമാകുന്നു.
ഭരതശത്രുഘ്‌നന്മാരുടെ പിതൃക്രിയാനന്തരം അഗ്‌നിനാളങ്ങളിലേക്ക് ധര്‍മാത്മാവായ നൃപന്‍, സൂര്യവംശിയായ ദശരഥന്‍ ജന്മ ബന്ധങ്ങളഴിഞ്ഞ്, കര്‍മഭാരങ്ങള്‍ തീര്‍ത്ത്.
















