ന്യൂദല്‍ഹി:. ദിവസങ്ങള്‍ ഓരോന്ന് കഴിയുംതോറും സിജെപി നേതാവ് അഭിജിത് ദീപ്കെയുടെയും സിജെപി നേതാവ് സൗരവ് ദാസിന്റെയും സിജെപിയുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. പഞ്ചാബില്‍ ആറ് തവണ പരീക്ഷാപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടും സിജെപി ചെറുവിരല്‍ അനക്കാന്‍ തയ്യാറായിട്ടില്ല. വിഷയം പഠിക്കുകയാണ് എന്ന് പറയുകയല്ലാതെ ഒരു നടപടിയും ഇതുവരെയും സിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെ പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി സര്‍ക്കാരും നേതാവ് അരവിന്ദ് കെജ്രിവാളും സിജെപിയുടെ പങ്കാളിയാണെന്നാണ് തെളിയുന്നത്.
പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഏറ്റെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും വന്‍പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഈ സമരത്തിന് സിജെപി ഉണ്ടാകില്ലെന്ന് വ്യക്തമാണ്.
അതേ സമയം സിജെപിയുടെ പ്രവണത നോക്കിയാല്‍ വീണ്ടും അവര്‍ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ വീണ്ടും ആക്രമിക്കാനൊരുങ്ങുകയാണ്. വിദ്യാര്‍ത്ഥികളുടെ മേലുള്ള ലാത്തിച്ചാര്‍ജ്ജിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്‌ക്കണമെന്ന വിചിത്രമായ പുതിയ ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ. ഇതോടെ ഇവരുടെ ലക്ഷ്യം വ്യക്തമാണ്.
















