ചെന്നൈ: വ്യാജ പേരില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചെന്ന കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവുശിക്ഷ.ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
‘വിജയ കദം’ എന്ന വ്യാജ വിലാസത്തിലാണ് ഛോട്ടാ രാജന്‍ പാസ്പോര്‍ട്ട് തരപ്പെടുത്തിയത്. ഏഴ് വര്‍ഷത്തെ തടവുശിക്ഷയ്‌ക്കൊപ്പം കേസില്‍ കോടതി പിഴയും ചുമത്തി. കേസില്‍ വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഢാലോചന, പാസ്പോര്‍ട്ട് നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ഛോട്ടാ രാജനെതിരെ ചുമത്തിയത്.
വിവിധ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഛോട്ടാ രാജന്‍ നിലവില്‍ ദല്‍ഹി തിഹാര്‍ ജയിലില്‍ ആണ്.
















