തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ 591 സ്ഥാപനങ്ങളുണ്ടെന്നും ഇവയ്‌ക്കായി ശമ്പളയിനത്തില്‍ ചെലവാകുന്നത് 19,000 കോടിയോളം രൂപയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. പല കാലങ്ങളിലായി രൂപീകരിച്ച ഈ സ്ഥാപനങ്ങളില്‍ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവര്‍ത്തനം തുടരുകയാണ്. ഇവയുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി തയ്യാറാക്കാനാണ് നീക്കം.
കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങള്‍ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
















