Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.മാനന്തവാടി സ്വദേശിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറ് ആയി.

ജനീലിയ സ്ഥിരം പ്രശ്നക്കാരിയാണെന്നാണ് പൊലീസ് പറയുന്നത്. വ്യാജ സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോയ പ്രതി ജനീലിയക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

ജനീലിയ ലഹരിക്കടത്ത് സംഘങ്ങളുടെ കണ്ണിയാണെന്ന് പറഞ്ഞു മാതാപിതാക്കള്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ മാസം 13നാണ് വ്യാജമായി സൗഹൃദം സ്ഥാപിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ 16 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Recent Posts