Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

ബംഗ്ലാദേശ് കുസ്തിയ കുല്‍ന ജില്ലയിലെ മുഹമ്മദ് ഹസനെയാണ് എടിഎസ് പിടികൂടിയത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി. മാവൂരില്‍ ആണ് സംഭവം.ബംഗ്ലാദേശ് കുസ്തിയ കുല്‍ന ജില്ലയിലെ മുഹമ്മദ് ഹസനെയാണ് എടിഎസ് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂരില്‍ നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശിലെ തിരിച്ചറിയല്‍ രേഖയും ബംഗ്ലാദേശി കറന്‍സിയും പിടിച്ചെടുത്തു. കായലം അങ്ങാടിയിലെ വാടക വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.മുഹമ്മദ് ഹസനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ എ ടി എസ് അംഗങ്ങളെ കണ്ടപ്പോള്‍ കടന്നുകളഞ്ഞു.

ഇയാളും സുഹൃത്തും കായലത്ത് വീട്ടില്‍ താമസത്തിന് എത്തിയത് കഴിഞ്ഞ ദിവസമാണ്. പിടിയിലായ മുഹമ്മദ് ഹസന്റെ മറ്റൊരു സുഹൃത്ത് കൂടി ഇവിടെ താമസിച്ചിട്ടുണ്ട് എന്നാണ് വിവരം ഇയാളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. പ്രതിയെ മാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

 

Recent Posts