Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി :മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനവം. ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശമാണെന്ന് പറഞ്ഞ കോടതി, സര്‍ക്കാര്‍ നാല് ആഴ്ചയ്‌ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

രോഗികളെ മാനസികമായി കൂടുതല്‍ തകര്‍ക്കുന്ന സാഹചര്യമാണെന്നും വിമര്‍ശനമുണ്ട്.ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കുറ്റപ്പെടുത്താനാകില്ല. അവര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നുണ്ട്. തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് വിമര്‍ശനം.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരും ഹൈക്കോടതി നിയോഗിച്ച അമികസ് ക്യൂറിയുമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ കുറേ കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ടെന്നും ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അന്ന് പറഞ്ഞിരുന്നു.

സന്ദര്‍ശനത്തിനിടെ വിളിച്ച് ചേര്‍ത്ത ആശുപത്രി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ആശുപത്രിയിലെ പരിമിതികളെക്കുറിച്ച് സൂപ്രണ്ട് വിവരിച്ചു. ശേഷം വാര്‍ഡുകളും ആശുപത്രി ചുറ്റുപാടും ജഡ്ജിമാരും അമിക്കസ് ക്യൂറിയും സന്ദര്‍ശിച്ചു.സെല്ലില്‍ ഉള്ള രോഗികളെയും ഹൈക്കോടതി ജഡ്ജിമാര്‍ കണ്ടു.

ആശുപത്രിയിലെ മുന്‍വശത്തെ ഗേറ്റ് മാറ്റി കൂടുതല്‍ സുരക്ഷിതത്വമുള്ള ഗേറ്റ് സ്ഥാപിക്കണമെന്ന് ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി വികസനത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി അമിക്കസ് ക്യൂറിയെ അറിയിക്കാനും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Recent Posts