Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

ആര്‍. രമാദേവിbyആര്‍. രമാദേവി
Jul 29, 2026, 08:19 am IST
inSamskriti

സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമായിരുന്നിട്ടും ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ എന്നും ഗുരു വസിഷ്ഠനെ വണങ്ങിയാണ് ജീവിച്ചത്. ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഒരു മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുന്നതും പരമശാന്തി അനുഭവിക്കുന്നതും എന്ന് ശ്രീകൃഷ്ണഭഗവാന്‍ ശ്രീമദ്ഭാഗവതത്തിലെ കുചേലോപാഖ്യാനത്തിലൂടെയും നമ്മെ ബോധ്യപ്പെടുത്തുന്നു. ദ്വാരകാപുരിയില്‍ കൃഷ്ണനെ കാണാനെത്തിയ ഉറ്റസതീര്‍ത്ഥ്യനായ ഭക്തകുചേലനെ ആതിഥ്യമര്യാദകളോടെ യഥാവിധി സ്വീകരിച്ച് കാല്‍കഴുകി ആ പാദതീര്‍ത്ഥം ശിരസ്സില്‍ ധരിച്ച്  കുശലങ്ങളന്വേഷിച്ചു കൊണ്ട് സാന്ദീപനിഗുരുമന്ദിരത്തിലെ തങ്ങളുടെ ഗുരുകുലവാസം സ്മരിക്കുന്നു ഭഗവാന്‍. ഗുരുപത്‌നി ആവശ്യപ്പെട്ടിട്ട് വിറകു ശേഖരിക്കാനായി പോയ കൃഷ്ണനും കുചേലനും കൊടുങ്കാറ്റും മഴയും വന്ന് രാത്രിയില്‍ വന്‍കാട്ടിലകപ്പെട്ടുപോയി. സാന്ദീപനിഗുരു തന്റെ ശിഷ്യരെ കാണാതെ വിഷമിച്ച് അന്വേഷിച്ച് അതിരാവിലെ കാട്ടിലെത്തി അവരെ കണ്ടപ്പോള്‍ സ്‌നേഹവാത്സല്യങ്ങള്‍ പൊഴിച്ചു. അവരുടെ ആത്മാര്‍പ്പണത്തെ ശ്ലാഘിച്ച് ഗുരു അവര്‍ പഠിച്ച വേദങ്ങള്‍ ഒരു കാലത്തും മറക്കാതിരിക്കട്ടെ എന്ന് അനുഗ്രഹിച്ചു. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട്  ജഗത്ഗുരുവായ ഭഗവാന്‍ കുചേലബ്രാഹ്‌മണനോട് പറഞ്ഞത് ഗുരുവിന്റെ മാഹാത്മ്യം ലോകരെ ബോദ്ധ്യപ്പെടുത്താനാണ്.

ആരാണ് ഗുരു? സംസ്‌കൃതത്തില്‍ ‘ഗു’ എന്നാല്‍ അന്ധകാരമെന്നും ‘രു’ എന്നാല്‍ ഇല്ലാതാക്കുന്നവന്‍ എന്നുമാണ്. അതായത് നമ്മുടെ മനസ്സിലെ അന്ധകാരത്തെ ഇല്ലാതാക്കുന്നവന്‍ ആരോ അവനാണ് ഗുരു. അതാണ് ഗുരുസ്‌തോത്രത്തില്‍ പാ
ടിയിരിക്കുന്നത്ഃ-

അജ്ഞാനതിമിരാന്ധസ്യാ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്‌മൈ ശ്രീഗുരവേ നമഃ
അജ്ഞാനതിമിരം ബാധിക്കയാല്‍ അന്ധനായിച്ചമഞ്ഞ എനിക്ക് ജ്ഞാനമാകുന്ന അഞ്ജനശലാകകൊണ്ട് കാഴ്ച വീണ്ടെടുത്തുതന്ന സദ്ഗുരുവിന് നമസ്‌കാരം.
അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി ജ്ഞാനമാകുന്ന വെളിച്ചം നല്‍കുന്നവനാണ് സദ്ഗുരു.
അടുത്ത ശ്ലോകത്തില്‍ഃ-
ഗുരുര്‍ബ്രഹ്‌മാഃ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുരേവ പരബ്രഹ്‌മ തസ്‌മൈ ശ്രീഗുരവേ നമഃ
ബ്രഹ്‌മാവും വിഷ്ണുവും ശിവനും  ഗുരുതന്നെ. ഗുരു തന്നെയാണ് പരബ്രഹ്‌മവും. അപ്രകാരമിരിക്കുന്ന സദ്ഗുരുവിന് നമ
സ്‌കാരം.
ഗുരുസ്‌തോത്രം ഇങ്ങനെ സമര്‍പ്പിക്കുന്നുഃ-
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ!
ഹേ സദ്ഗുരോ അങ്ങ് തന്നെ എന്റെ അമ്മയും അച്ഛനും ബന്ധുവും മിത്രവും വിദ്യയും സമ്പത്തും. ഹേ ദേവദേവ! എന്റെ എല്ലാം അവിടുന്നു തന്നെ.

യഥാര്‍ത്ഥ ഗുരു എങ്ങനെയായിരിക്കണം എന്ന് ശ്രീശങ്കരാചാര്യസ്വാമികള്‍ വിവേകചൂഡാമണിയില്‍ നിര്‍വചിക്കുന്നുണ്ട്. (ശ്ലോകം:33)
ശ്രോത്രിയോ ƒ വൃജിനോ ƒ കാമഹതോ യോ ബ്രഹ്‌മവിത്തമഃ
ബഹ്‌മണ്യുപരതഃ ശാന്തോ നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുര്‍ബന്ധുരാനമതാം സതാം.
ഉപനിഷത്തുകള്‍ അധ്യയനം ചെയ്യുന്നവനും നിഷ്പാപനും നിഷ്‌ക്കാമനും ബ്രഹ്‌മത്തില്‍ വിലീനമായ മനസ്സോടു കൂടിയവനും അക്ഷോഭ്യനും ദയാനിധിയും ശരണമടയുന്ന സത്തുക്കളുടെ ദുഃഖത്തെ ഹരിക്കുന്നവനും ബ്രഹ്‌മജ്ഞന്മാരില്‍ ഉത്തമനും ആയിരിക്കണം ഗുരു.

ഗുരുവിന്റെ വിശേഷങ്ങളുടെ നീണ്ട പട്ടിക തരുന്നതിനോടൊപ്പം തന്നെ കാരുണ്യസിന്ധുവായ ഗുരുവിനെ സമീപിക്കുന്ന ശിഷ്യനുവേണ്ട ഗുണങ്ങളും ആചാര്യസ്വാമികള്‍ പറയുന്നുണ്ട്. ഉത്തമ ശിഷ്യന്‍ ഗുരുവിനെ ‘ശരണ്യമന്യം യദഹം ന ജാനേ’- അങ്ങല്ലാതെ വേറെ ആരും ശരണീയനായിട്ട് ഞാന്‍ കാണുന്നില്ല-എന്ന് ശരണാഗതിയോടെ ഗുരുവില്‍ സമര്‍പ്പിതനാകുന്നു. ആചാര്യ സ്വാമികളുടെ ഗുര്‍വ ഷ്ടകവും ഗുരുപാദുകാസ്‌തോത്രവും വിശിഷ്ടമായ ഗുരുവന്ദന സ്‌തോത്രങ്ങളാണ്.

ഇന്ന് നമ്മള്‍ ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത് വേദവ്യാസജയന്തിദിനമായ ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. അതുകൊണ്ട് വ്യാസപൂര്‍ണിമ എന്നും പറയുന്നു. വേദങ്ങള്‍ ക്രോഡീകരിക്കുകയും മഹാഭാരതം, ശ്രീമദ്ഭാഗവതം, 18 പുരാണങ്ങള്‍ എന്നിവ വിരചിക്കുകയും ചെയ്ത മഹാനായ ഗുരുവാണ് കൃഷ്ണദ്വൈപായന വേദവ്യാസ മഹര്‍ഷി. ഹൈന്ദവ വിശ്വാസമനുസരിച്ച് ആദിഗുരു ശ്രീപരമേശ്വരന്‍ ആണ്. ജന്മം കൊണ്ട് കേരളത്തെ പുണ്യമാക്കുകയും ഭാരതത്തില്‍ അദ്വൈത സിദ്ധാന്തം സ്ഥാപിക്കുകയും ചെയ്ത ജഗദ്ഗുരു ശ്രീശങ്കരാചാര്യസ്വാമികള്‍ ജ്ഞാനസ്വരൂപമായ ആദിഗുരു പരമശിവനെ സ്തുതിക്കുന്ന ദക്ഷിണാമൂര്‍ത്തി സ്‌തോത്രത്തിലെ പ്രസിദ്ധമായ വരികള്‍ഃ-

ഗുരവേ സര്‍വലോകാനാം ഭിഷജേ ഭവരോഗിണാം
നിധയേ സര്‍വവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ
സര്‍വലോകങ്ങള്‍ക്കും ഗുരുവായ, സംസാരസാഗരത്തില്‍ ഉഴലുന്നവര്‍ക്ക് വൈദ്യനായ, സകലവിദ്യകളുടെയും കലവറയായ ആ ദക്ഷിണാമൂര്‍ത്തിയായ ഭഗവാനെ നമസ്‌കരിക്കുന്നു. സദാശിവനില്‍ നിന്ന് തുടങ്ങി ശ്രീശങ്കരാചാര്യ സ്വാമികളിലെത്തി തുടര്‍ന്നും ഉള്ള അനേകം ഗുരുക്കന്മാരെ വന്ദിക്കുന്ന പ്രശസ്ത മായ ശ്ലോകമാണ്-

സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം.
ഭാരതത്തെ പോലെ ഗുരുക്കന്മാരെ ആദരിക്കുന്ന വേറെ ഒരു രാഷ്‌ട്രവുമില്ല. അനാദികാലം മുതല്‍ ഗുരുക്കന്മാരെ നമസ്‌കരിച്ചു വരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്നുഃ ‘തദ്വിധി പ്രണിപാതേന, പരിപ്രശ്‌നേന സേവയാ’ (4-34)- ഗുരുപാദത്തില്‍ സാഷ്ടാംഗനമസ്‌കാരം കൊണ്ടും അവസരം നോക്കി ഗുരു വിനോട് തത്ത്വപരമായ ചോദ്യങ്ങള്‍ ചോദിച്ചും ഗുരുശുശ്രൂഷ കൊണ്ടും ജ്ഞാനത്തെ അറിഞ്ഞാലും എന്ന്.

അവതാരപുരുഷനായ ശ്രീരാമകൃഷ്ണദേവനെ ശിഷ്യരും ഭക്തരും ഗുരുമ ഹാരാജ് എന്ന് വിളിക്കുന്നു. അദ്ദേഹം എല്ലാ അന്തരംഗശിഷ്യരെയും ഗൃഹസ്ഥ ശിഷ്യരെയും അമ്മ മക്കളെയെന്നപോലെ സ്‌നേഹിച്ച് പരിപാലിച്ച് ഈശ്വര സാക്ഷാ ത്കാരം എന്ന ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും സേവനോന്മുഖരാ ക്കുകയും ചെയ്തു. ഗുരുവില്‍ ശിഷ്യന് പൂര്‍ണ്ണ വിശ്വാസം വേണം എന്നത് ശ്രീരാമകൃഷ്ണദേവന്‍ എടുത്തു പറഞ്ഞിരുന്നു. ‘സര്‍വദേവദേവീസ്വരൂപ’ എന്നാണ് വിവേകാനന്ദസ്വാമികള്‍ തന്റെ ഗുരു ശ്രീരാമകൃഷ്ണദേവനെ വിശേഷിപ്പിച്ചത്. 24 മണിക്കൂറും സമാധിയില്‍ ഇരിക്കാനുള്ള ആഗ്രഹം ഉണര്‍ത്തിച്ചപ്പോള്‍  ഗുരു ‘ശിവജ്ഞാനേ ജീവസേവ’ എന്ന ആശയത്തിലൂടെ ചരിക്കാനാണ് നിയോഗിച്ചത്. ആ നിയോഗം സ്വാമിജിയെ വിശ്വമാനവനാക്കുകയും ചെയ്തു.

ശ്രീകൃഷ്ണഭഗവാനും കുചേലനും കൂടി ഗുരുകുലത്തില്‍ പഠിക്കുമ്പോള്‍ വിറകു ശേഖരിക്കുവാന്‍ കാട്ടില്‍ പോയ സന്ദര്‍ഭം ആദ്യം  പറഞ്ഞുവല്ലോ. പണ്ടു കാലത്ത് ഗുരുഗൃഹത്തിലേക്ക് എത്തുന്ന ശിഷ്യന്‍ ഹോമത്തിന് ഉപയോഗിക്കുന്ന ചമത കൈയില്‍ കരുതുമായിരുന്നു. ഇത് ശിഷ്യനെ ഗുരുസേവയ്‌ക്കു തയാറാക്കുന്നതു മാത്രമല്ല, അഗ്നി വിറകിനെ ഭസ്മമാക്കുന്നതുപോലെ ഗുരു തന്റെ ജ്ഞാനാഗ്നിയില്‍ ശിഷ്യന്റെ അജ്ഞാനവും അഹംഭാവവും ഇല്ലാതാക്കി ശുദ്ധമാക്കുന്നതിന്റെ ഒരു പ്രതീകം കൂടിയായണ്. ഉപനിഷത്തുകളില്‍ നമുക്ക് കാണാം ആത്മജ്ഞാനത്തിന് ശിഷ്യരെ പ്രാപ്തരാക്കുക മാത്രമല്ല ‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’ എന്ന സന്ദേശവും ഗുരു അവരിലേക്ക് പകരുമായിരുന്നു.

ആദ്ധ്യാത്മിക ഗുരുപരമ്പരയെ കുറിച്ചാണ് പ്രതിപാദിച്ചതെങ്കിലും ഈ പുണ്യ ദിനത്തില്‍ ആദ്ധ്യാത്മിക ഗുരുക്കന്മാരെ മാത്രമല്ല അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നുതന്ന എല്ലാ അദ്ധ്യാപകരെയും മാതാപിതാക്കളെയും സ്മരിച്ച് അവരുടെ പാദാരവിന്ദങ്ങളില്‍ പുഷ്പാഞ്ജലി ചെയ്തു നമസ്‌കരിക്കുന്നു.

 

Tags: Hinduismholy sandals of the GurugurupoornimaramayanaDevotional
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

പുതിയ വാര്‍ത്തകള്‍

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.