Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Jul 27, 2026, 07:13 am IST
inKerala

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പൂര്‍ണമായും ഒറ്റപ്പെടുന്നു. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശശിധരന്‍ കര്‍ത്ത ഇ ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ പാര്‍ട്ടിയും മുന്നണിയും പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ കൈയൊഴിയുകയാണ്. പിണറായിയുടെ രക്ഷക്കായി ആരും തന്നെ രംഗത്തില്ലെന്നതും ശ്രദ്ധേയമാണ്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിബന്ധം കൊണ്ടാണ് അദ്ദേഹത്തിന്റെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പണം നല്‍കിയതെന്നും കമ്പനി സേവനം ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമാണ് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയത്. 2024 ഏപ്രില്‍ 17ന് നല്‍കിയ ഈ മൊഴി വീണയും ശരിവച്ചെന്നാണ് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 66 ലക്ഷത്തിന്റെ നഷ്ടക്കണക്കും അഞ്ച് ലക്ഷത്തിന്റെ വിറ്റ് വരവുമുള്ള ദുര്‍ബല സ്ഥാപനമാണ് എക്‌സാലോജിക്. സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളുടെ പേരില്‍ 2.78 കോടി രൂപയാണ് വീണയുടെ കമ്പനിക്ക് നല്‍കിയത്. സ്വത്ത് കണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണ് പിണറായിയുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ച് കര്‍ത്ത പറഞ്ഞത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ പിണറായിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇ ഡി ആരംഭിച്ചിട്ടുണ്ട്. ഇ ഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം പഴുതടച്ചുള്ള നീക്കങ്ങളായിരിക്കും നടത്തുക. സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു പിഴവ് പോലും സംഭവിക്കരുതെന്ന് ഇ ഡിക്ക് നിര്‍ബന്ധമുണ്ട്. മാസപ്പടിക്കേസില്‍ വീണ പ്രതിയാണെന്ന് ഉറപ്പായിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുത്തേക്കും. അതേസമയം ചോദ്യം ചെയ്യലിനായി പിണറായി വിജയനെ ഇ ഡി വിളിപ്പിക്കുകയാണെങ്കില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെയും പൊതുവായ അഭിപ്രായം. കാര്യങ്ങള്‍ പിണറായി ഒറ്റയ്‌ക്ക് നേരിടട്ടേയെന്ന നിലപാടിലേയ്‌ക്കാണ് എല്ലാവരും എത്തിച്ചേരുന്നത്. പാര്‍ട്ടിയില്‍ പിണറായിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നിശബ്ദ പിന്തുണയും ഇതിനുണ്ടെന്നാണ് സൂചന.

പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇതുവരെ ജാമ്യം ലഭിക്കാത്തത് പാര്‍ട്ടിയില്‍ വലിയ ഭിന്നതക്കിടയാക്കിയിട്ടുണ്ട്. പിണറായിക്കായി ഇവര്‍ ബലിയാടാക്കപ്പെടുകയായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ സാഹചര്യത്തില്‍ കൂടിയാണ് പിണറായിക്കായി രംഗത്തിറങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേയ്‌ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ പോലും പാര്‍ട്ടി നേതാവിനാല്‍ പിണറായി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന് മാന്യ
മായി വിരമിക്കാമായിരുന്നുവെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.

വരും ദിവസങ്ങള്‍ പിണറായിക്കും സിപിഎമ്മിനും വളരെ നിര്‍ണായകമാണ്. സിപിഎമ്മിന്റെ മുന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍, അതുണ്ടാക്കാവുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എല്ലാം പിണറായിയുടെ തലയില്‍വച്ച് കൈകഴുകാനുള്ള ശ്രമമായിരിക്കും സിപിഎമ്മും മുന്നണിയും നടത്തുകയെന്ന സൂചനയാണ് പുറത്തുവരുന്നത്.

Tags: Pinarayi VijayanMasappadi caseED (Enforcement Directorate)CMRL-Exalogic case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.