Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 04:54 pm IST
inKerala

തിരുവനന്തപുരം: എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് വിവരങ്ങളും തെളിവുകളും കൈമാറിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ആവശ്യപ്പെട്ടു.

ഒരു രാഷ്‌ട്രീയ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട രേഖകളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നാൽ ഇതിൽ നിയമാനുസൃതമായ അന്വേഷണം നടത്തുന്നതിന് പകരം സർക്കാർ എല്ലാം മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്ന സാഹചര്യമാണുള്ളത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണ്.

സി.എം.ആർ.എൽ. കമ്പനിയുടെ ഡയറിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നൽകണം. ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അന്വേഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് വേണ്ടത്. പിന്നെ എന്തുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.

അധികാരത്തിൽ എത്തി 150 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന് ജനങ്ങളോട് പറയാനുള്ളത് എന്താണെന്ന ചോദ്യം പ്രസക്തമാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന അതേ രീതിയിലുള്ള അഴിമതിയും ഇരട്ടത്താപ്പും വാഗ്ദാന ലംഘനങ്ങളും കോൺഗ്രസ് സർക്കാരിന്റെ കാലത്തും തുടരുകയാണോ എന്നതാണ് ജനങ്ങൾ ചോദിക്കുന്നത്. പത്ത് വർഷം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ കേരളത്തിന് നൽകിയതെന്താണ്? അഴിമതി ആരോപണങ്ങളും വികസനമില്ലായ്‌മയും തൊഴിലില്ലായ്‌മയും വിലക്കയറ്റവുമല്ലേ ജനങ്ങൾ നേരിട്ടത്.

150 ദിവസം പിന്നിട്ട വി.ഡി. സതീശൻ സർക്കാരിൽ നിന്നും ജനങ്ങൾക്ക് എന്താണ് ലഭിച്ചത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി വേണം. ഇടതുപക്ഷം നൽകിയതിന്റെ തുടർച്ച തന്നെയാണോ കോൺഗ്രസ് സർക്കാരും നൽകുന്നത് എന്ന സംശയം ജനങ്ങൾക്കുണ്ട്. അതിനപ്പുറം റേഞ്ച് റോവറും സ്വകാര്യ ജെറ്റും ഉൾപ്പെടെയുള്ള ജീവിതശൈലിയുടെ പ്രദർശനങ്ങളാണോ ഈ 150 ദിവസത്തെ സർക്കാരിന്റെ സംഭാവനയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

ജനങ്ങളെ വിഡ്ഢികളാക്കി, അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മുന്നോട്ടുപോകുന്ന കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്‌ട്രീയത്തെക്കുറിച്ച് ഗൗരവമായ ചർച്ച നടക്കേണ്ട സമയമാണിത്. അഴിമതി ആരോപണങ്ങളിൽ രാഷ്‌ട്രീയ ഒത്തുതീർപ്പല്ല, നിയമാനുസൃതമായ അന്വേഷണം തന്നെയാണ് വേണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Tags: v.d satheesanFIRCMRL-Exalogic case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

Kerala

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.