ഗുവാഹത്തി: മക്കള്‍ അച്ഛന്റെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രം പിന്തുടരണമെന്നില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ അസം അസം കാബിനറ്റ് മന്ത്രി കേശബ് മഹന്തയുടെ മകള്‍ ദിബിസ മഹന്ത
പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം.
ഇതിന്റെ പേരില്‍ മന്ത്രിയെ ദ്രോഹിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ‘നാളെ, എന്റെ മകന്‍ എനിക്ക് ഇഷ്ടപ്പെടാത്ത ഒരാള്‍ക്കെതിരെ പ്രതികരിച്ചേക്കാം. കുട്ടികള്‍ മുതിര്‍ന്നവരായിക്കഴിഞ്ഞാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്’ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ദിബിസ മഹന്ത ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ അവരെ കാണുമ്പോള്‍, അതേക്കുറിച്ച് അവരോട് സംസാരിക്കുകയും അത് ശരിയായ കാര്യമല്ലെന്ന് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും’ മുഖ്യമന്ത്രി പറഞ്ഞു.
















