രാമായണ കഥപാടി നടക്കുന്ന
ശാരിക പൈതലാകില്‍ !
രാമസന്ദേശത്തെ ലങ്കയിലെ ത്തിച്ച
രാമന്റെ ദൂതനാകില്‍!
രാമ പാദങ്ങളെ നിത്യവും പൂജിച്ച
സോദര തുല്യനാകില്‍!
രാമനെ വേര്‍പിരിയാതെ നടന്നൊരാ-
ലക്ഷ്മണ തുല്യനാകില്‍!
ചിത്തം കൊതിക്കുന്നതെന്ത ഹോ!
നാളിന്നും!
ചിന്തിച്ചു പോകുന്നു ഞാന്‍!
ചന്തമോടെന്നുള്ളിലാരൂപം വാഴുവാന്‍
മോഹിച്ചു പോകുന്നു ഞാന്‍!
രാമനാമം ജപിയ്‌ക്കാം!
രാമഗീതം ശ്രവിയ്‌ക്കാം!
രാഘവ സന്ദേശമുള്‍ക്കൊണ്ടു
നീങ്ങുകില്‍
രാമനില്‍ ഉള്ളുണര്‍ത്താം!
















