തിരുവനന്തപുരം:: പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡിനിടയില്‍ സി പി ഐ എം ഗുണ്ടകള്‍ തല്ലിത്തകർത്ത കാർ നന്നാക്കുമെന്ന വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഇ.ഡി . സിപിഎം നേതാവ് റഹിം പാര്‍ട്ടി തന്നെ ശ്യാംരാജ് എന്ന ഡ്രൈവറുടെ കാര്‍ നന്നാക്കിക്കൊടുക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ ഇഡി പറഞ്ഞ വാക്ക് പാലിച്ചു. ആക്രമണത്തില്‍ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നല്‍കി.
വലിയ കേടുപാടുകളുണ്ടായ കാറിന്റെ ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജിന് 1.75 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കൈമാറിയത്. 3 ദിവസം മുൻപ് ശ്യാംരാജ് തന്റെ കാർ കിളിമാനൂരിലെ വർക്‌ഷോപ്പില്‍നിന്നു പുറത്തിറക്കി. ശ്യാംരാജ് തിരുവനന്തപുരം നഗരത്തില്‍ ടാക്സി ഓട്ടം പുനഃരാരംഭിച്ചു.തകർന്ന കാർ നന്നാക്കാൻ പണമില്ലാതെ പെയിന്‍റിംഗ് ജോലിക്കു പോകേണ്ടിവന്ന ശ്യാംരാജിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
മറ്റു 2 ഡ്രൈവർമാർക്കും വർക്‌ഷോപ്പില്‍ ചെലവായ തുക മുഴുവനായി നല്‍കി . ഇൻഷുറൻസ് തുകയ്‌ക്കു ശേഷം അറ്റകുറ്റപ്പണിക്ക് ചെലവായ പണമാണ് ഇ.ഡി നല്‍കിയത്.
















