
കോട്ടയം: കറുകച്ചാല്‍ ഭാഗത്ത് 500 രൂപയുടെ 62 കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍. ആനിക്കാട് രണ്ടുപറയില്‍ അലക്‌സ് തോമസ് (23,അലക്‌സ് വാവ) ആണ് അറസ്റ്റിലായത്. കറുകച്ചാലിലെ ബിവറേജസ് ഷോപ്പില്‍ മദ്യം വാങ്ങാന്‍ വന്നയാള്‍ നല്‍കിയ 500 രൂപയുടെ നോട്ടില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് തന്നതാണെന്നായിരുന്നു പറഞ്ഞത്. അങ്ങിനെയാണ് അലക്‌സ് വാവയിലേക്ക് എത്തുന്നത്. ഇയാളുടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ 62 നോട്ടുകള്‍ കൂടി കിട്ടി.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണെന്നും കള്ള നോട്ടിന്റെ ഉറവിടം സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.