തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ടിടത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാന നീരീക്ഷണ വകുപ്പ് (IMD). കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ പൊതുവിൽ പകൽ വെയിൽ ആയിരിക്കുമെങ്കിലും മഴയുണ്ടാകില്ല എന്ന് കരുതേണ്ട, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.















