Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലുള്ള സൗത്ത് മുട്ടിലില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റുകയും കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍, റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരായ നടപടികളുമായി മുന്നോട്ട് പോകാനുള്ള ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു.

എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് ജി. ഗിരീഷ് തള്ളി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420-ഉം സെക്ഷന്‍ 34-ഉം പ്രകാരമുള്ള കുറ്റത്തിന് ഹര്‍ജിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.