തിരുവനന്തപുരം : ജന്ദർമന്ദറിൽ കലാപം നടത്തുന്നവരെ നിയന്ത്രിക്കാൻ മോദി സർക്കാരിന് കഴിയുമെന്ന വിശ്വാസം പങ്ക് വച്ച് നടനും , ബിജെപി നേതാവുമായ കെ കൃഷ്ണകുമാർ . ഏറ്റവും കൂടുതൽ ഭീകരതയും, വിഘടനവാദവും കയ്യടക്കിയിരുന്ന നാടായിരുന്ന കശ്മീർ ശാന്തമായത് മോദി സർക്കാർ ചുമതലയേറ്റതിന് ശേഷമായിരുന്നു.
ക്രിസ്മസ് പോലും ആഘോഷിക്കാൻ അനുമതിയില്ലാതെ , ക്ഷേത്രങ്ങൾ പൂജകൾ നടത്താൻ പോലും അനുമതിയില്ലാത്ത നാടിനെ ഇന്നത്തെ രീതിയിലേയ്‌ക്ക് മാറ്റിയത് കേന്ദ്രസർക്കാരാണ് . അതുകൊണ്ട് തന്നെ ‘ കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ‘ എന്നാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്. മോദിയുടെ ചിത്രവും, നമസ്തേ സദാ വത്സലേ എന്ന ഗാനവും പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്.











