Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി യുവാവ്.ആറ്റിങ്ങലിന് സമീപം കടയ്‌ക്കാവൂരിലെ ചാവടിമുക്കില്‍ ആണ് സംഭവം. കടയ്‌ക്കാവൂര്‍ സ്വദേശിനി വിജി(38)യുടെ വലതുകൈ പൂര്‍ണമായും അറ്റുപോയെന്നാണ് വിവരം. ഇടത് കൈയ്‌ക്ക് ഗുരുതര പരിക്കേറ്റു.

വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവ് ആണ് ആക്രമിച്ചത്. പ്രതിയെ വര്‍ക്കലയ്‌ക്കടുത്ത് വച്ച് പൊലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

വിജി കോട്ടയത്താണ് ജോലി ചെയ്യുന്നത്.ബുധനാഴ്ച നാട്ടിലെത്തിയ വിജി ഒപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പില്‍ എത്തി.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ പ്രകോപിതനായ യുവാവ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവതിയെ തലയിലും കൈകളിലും വെട്ടുക ആയിരുന്നു.

Recent Posts