ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിക്കടത്തും വിൽപ്പനയും തടയാൻ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 15.29 കോടി രൂപയുടെ ലഹരിവസ്തുകൾ പിടിച്ചെടുത്തു. 13 കിലോ എം.ഡി.എം.എ., 181.3 ഗ്രാം കൊക്കെയ്ൻ, 15 ഗ്രാം ഹെറോയിൻ, 59.5 കിലോയോളം കഞ്ചാവ്, ഏഴുകിലോ ഓപ്പിയം തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഒരു വിദേശിയടക്കം 17 പേർ അറസ്റ്റിലായി. ഇതിൽ പത്തുപേർ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരാണ്. ആറ് മൊബൈൽ ഫോണുകളും ഒരു കാറും രണ്ട് ഇരുചക്രവാഹനങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചാമരാജ്‌പേട്ട്, കൊറമംഗല, ബാനസവാഡി, വൈറ്റ് ഫീൽഡ്, മല്ലേശ്വരം, പുലികേശിനഗർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
















