Kerala

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ബി.ബി. ഗോപകുമാറിന്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയില്‍ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്‌ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ പറഞ്ഞു. എം എല്‍എയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി ഇടതുംവലതും പിന്തുടരുന്ന ന്യൂനപക്ഷ പ്രീണനത്തെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാന്‍ ബിജെപി നിയമസഭാ കക്ഷി നേതാവുകൂടിയായ ഗോപകുമാറിന് കഴിഞ്ഞു. മദനിയെ ആഗോള ഭീകരനെന്ന് നിയമസഭയില്‍ വിശേഷിപ്പിക്കാന്‍ ഗോപകുമാറിന് മാത്രമെ ധൈര്യമുണ്ടായുള്ളൂ.

ഗോപകുമാറിന്റെ പ്രകടനം ഇരുമുന്നണികളേയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഇടതനും വലതനും ഒത്തുകളി രാഷ്‌ട്രീയത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടാന്‍ ഒരു ഗോപകുമാര്‍ നിയമസഭയിലെത്തേണ്ടിവന്നു എന്നത് കാലം കാത്തുവെച്ച കാവ്യനീതിയാണ്. കോണ്‍ഗ്രസ് മുന്നണിയുടേയും സിപിഎം മുന്നണിയുടേയും കാപട്യം തുറന്നുകാട്ടുന്ന ബിജെപി എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ വരുംനാളുകളില്‍ ഇരുമുന്നണികള്‍ക്കും പേടിസ്വപ്‌നമായിരിക്കും. ഉത്തംകുമാര്‍ പറഞ്ഞു.

Recent Posts