Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 03:57 pm IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എല്‍പിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചെങ്കിലും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎല്‍എ പറഞ്ഞു.

സമരപ്പന്തലിലെത്തി വളർമതി ടീച്ചർക്ക് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് സമാനമായി, ശക്തമായ ജനപിന്തുണയോടെയാണ് എല്‍പിഎസ്ടി ഉദ്യോഗാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. അന്ന് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ നൽകിയവർ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ, സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതിരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്.

ബിജെപിയും യുവമോർച്ചയും സമരത്തിന്റെ തുടക്കം മുതൽ ഉദ്യോഗാർത്ഥികൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഉൾപ്പെടെ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സമരത്തിന് ജനപിന്തുണ വർധിക്കുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് ഒടുവിൽ ചർച്ചയ്‌ക്ക് തയ്യാറായത്.

എന്നാൽ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് തീരുമാനം നീട്ടിവയ്‌ക്കുകയാണ് സർക്കാർ ചെയ്തത്. ഒരു ദിവസം കൊണ്ട് എടുക്കാൻ കഴിയുന്ന തീരുമാനം 45 ദിവസത്തേക്ക് നീട്ടുന്നത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. 24 മണിക്കൂറിനകം എടുക്കാവുന്ന തീരുമാനം 45 ദിവസത്തേക്ക് നീട്ടരുത്.

കഴിഞ്ഞ പത്ത് വർഷമായി പിഎസ്‌സി റാങ്ക് ലിസ്റ്റുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിലും ക്രമക്കേടുകളിലും സമഗ്രമായ സിബിഐ അന്വേഷണം വേണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

എല്‍ഡിഎഫും മാറിമാറി അധികാരത്തിലെത്തിയിട്ടും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉദ്യോഗാർത്ഥികളെയും സംരക്ഷിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ്-യുഡിഎഫ്‌ രണ്ടല്ല, ഒന്നാണ്. ഈ അപകടരാഷ്‌ട്രീയം അവസാനിച്ചേ മതിയാകൂ.

ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വ്യക്തമായ ഉറപ്പ് നൽകാതെ, 45 ദിവസത്തിനകം പഠിച്ച് മറുപടി നൽകാമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ല. നിരാഹാര സമരം അവസാനിപ്പിച്ചത് സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ചല്ല; സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്.

സർക്കാർ അടിയന്തരമായി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യക്തമായ തീരുമാനവും സമയബന്ധിതമായ പരിഹാരവും പ്രഖ്യാപിക്കണം. അല്ലാത്തപക്ഷം ഉദ്യോഗാർത്ഥികൾക്കൊപ്പം കൂടുതൽ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകും.

അവകാശങ്ങൾക്കായുള്ള ഉദ്യോഗാർത്ഥികളുടെ പോരാട്ടത്തിൽ ബിജെപി എന്നും അവർക്കൊപ്പമുണ്ടാകും.

നിരാഹാര സമരം അവസാനിപ്പിക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മനു പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.

Tags: BB Gopakumar MLALPST Rank Holders' Protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു
Kerala

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

Kerala

ബി ബി ഗോപകുമാർ എംഎൽഎ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.