രാമായണേതിഹാസത്തില്‍ നിന്ന് വ്യത്യസ്തമായി സീതയുടെ വനവാസവും അതില്‍ അനുഭവിച്ച വേദനകളും വിവരിക്കുന്ന നാടോടി കാവ്യരൂപമാണ് സീതാദുഃഖം കിളിപ്പാട്ട്. തികച്ചും സാധാരണക്കാരായ കേരളിയ ഗ്രാമീണ വനിതകളാണ് അജ്ഞാതകര്‍ത്തൃകമായ ഈ കിളിപ്പാട്ട്. പാടിപ്രചരിപ്പിച്ചത്. സീതദേവിയുടെ വേദനകളെ കേരളീയ വനിതകള്‍ എങ്ങനെയെല്ലാമാണ് സ്വാംശീകരിച്ചതെന്നതിന്റെ നിദര്‍ശനംകൂടിയാണ് ഈ കൃതി.
രാമായണത്തിലെ തത്ത്വദര്‍ശനങ്ങളല്ല ദുരന്തരംഗങ്ങളാണ് ഇതിവൃത്തം. ചിത്രരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സീതയോടു രാമന്‍ കോപാകുലനാകുന്നതും തുടര്‍ന്ന് ലക്ഷ്മണനോട് സീതയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ കല്‍പ്പിക്കുന്നതുമാണ് പ്രധാന പ്രമേയം. സീതയുടെ ദുരന്തങ്ങളില്‍ അമ്മ(ായിയമ്മ)മാരുടെ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് രചന എന്നതുകൊണ്ടു കൂടിയാകാം 19-ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ ഒഴിവുസമയങ്ങളില്‍ വട്ടത്തിലിരുന്ന് ഈണത്തില്‍ ഈ അനുഷ്ഠാനകവിത പാടിയിരുന്നത്. 1896-ല്‍ ഈ കിളിപ്പാട്ടിന്റെ അച്ചടിപ്പതിപ്പ് പുറത്തിറങ്ങിയിരുന്നു. ശ്രീമൂലരാജ്യ വൈജയന്തി കമ്പനി അച്ചുകൂടം(തിരുവനന്തപുരം) ആണ് 48 പേജുകള്‍ ഉള്ള ഈ കൃതി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്.
ഡിജിറ്റൈസ്ഡ് പേജിന് കടപ്പാട:് അച്യുത് ശങ്കര്‍
















