Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

രാഹുല്‍ ഗാന്ധിയെയും സോനം വാങ്ചുക്കിനെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണി ജോര്‍ജ്ജ് സോറോസും അമേരിക്കന്‍ ഡീപ് സ്റ്റേറ്റും ആണെന്ന് കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 09:01 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും സോനം വാങ്ചുകും ഒരേ തൂവല്‍ പക്ഷികളാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. അതുവരെ സിജെപി ധര്‍ണ്ണയുമായോ സോനം വാങ്ചുകിന്റെ നിരാഹാരസമരവുമായോ യാതൊരു ബന്ധവുമില്ലെന്ന രീതിയില്‍ നിന്ന രാഹുല്‍ ഗാന്ധി അവസാന നിമിഷം ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ജേണലിസ്റ്റ് തുഷാര്‍ മിശ്ര ഇരുവരെയും കൂട്ടിയിണക്കുന്ന കണ്ണി ജോര്‍ജ്ജ് സോറോസും അമേരിക്കന്‍ ഡീപ് സ്റ്റേറ്റും ആണെന്ന് കണ്ടെത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. വിയോണ്‍ വാര്‍ത്താവെബ്സൈറ്റിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

രാഹുല്‍ ഗാന്ധിയെപ്പോലെ സോനം വാങ്ചുക്കും അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെയും അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും പ്രതിനിധിയാണെന്ന് തുഷാര്‍ മിശ്ര തന്റെ ലേഖനത്തില്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ മോദി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഇന്ത്യയില്‍ പതിനായിരക്കണക്കിന് എന്‍ജിഒകള്‍ക്ക് ഫണ്ട് നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരനായ. ജോര്‍ജ്ജ് സോറോസ്.

സോനം വാങ്ചുകും ജോര്‍ജ്ജ് സോറോസും തമ്മിലുള്ള ബന്ധം

ഇനി സോനം വാങ്ചുകും ജോര്‍ജ്ജ് സോറോസും തമ്മിലുള്ള ബന്ധം പരിശോധിക്കാം. വാങ്ചുകിന്റെ ജോർജ്ജ് സോറോസ് ബന്ധം ഒരു ഡാനിഷ് സംഘടനയിലൂടെയാണ് നടക്കുന്നത്, അത് ആ സംഘടനയുടെ സ്വന്തം വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാന്‍ചര്‍ച്ച് എയ്ഡ് എന്നതാണ് ഈ സംഘടന. സ്കാൻഡിനേവിയയിലെ ഏറ്റവും വലിയ മാനുഷിക സംഘടനകളിലൊന്നായ ഡാൻചർച്ച് എയ്ഡ് അതിന് പണ്ട് തരുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ആ പട്ടികയിൽ ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്‍ ഉണ്ട്.

ജോര്‍ജ്ജ് സോറോസും രാഹുല്‍ ഗാന്ധിയും

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് ഫണ്ട് ഇറക്കിയത്. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദിയെ തറപറ്റിക്കലായിരുന്നു ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. ഇതിനായി രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഇന്ത്യയുടെ തലങ്ങും വിലങ്ങും യാത്ര ചെയ്യിപ്പിച്ച് അത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കി രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ ഊതിപ്പെരുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി കോടികള്‍ വാരിയെറിഞ്ഞു. പക്ഷെ മോദി 2024ല്‍ വന്‍വിജയം നേടി തിരിച്ചുവന്നു.

അമേരിക്കന്‍ ഡീപ് സ്റ്റേറിന്റെ നെടുംതൂണുകളായ ഫോര്‍ഡ് ഫൗണ്ടേഷനും റോക്ക് ഫെല്ലര്‍ ഫൗണ്ടേഷനും വാങ്ചുകിനെ സഹായിക്കുന്നു

സോനം വാങ്ചുകിന് ഫോര്‍ഡ് ഫൗണ്ടേഷനുമായി കൂടി ബന്ധമുണ്ട്. അമേരിക്കയിലെ പുരാതന ബിസിനസ് കുടുംബമായ ഫോര്‍ഡ് കുടുംബത്തിന്റെ ഈ ഫൗണ്ടേഷന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രധാനഭാഗമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ ഫോര്‍ഡ് ഫൗണ്ടേഷനുമായി രാഹുല്‍ ഗാന്ധിയ്‌ക്കും ബന്ധമുണ്ട്. ഇതോടെ ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ജെന്‍സീ കലാപം തന്നെയാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. ഇതിനായി ഫോര്‍ഡ് ഫൗണ്ടേഷനും ജോര്‍ജ്ജ് സോറോസും ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് വന്‍തുക ഇറക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. കാരണം സോനം വാങ്ചുകിന്റെ സമരത്തിന് പിന്തുണ നല്‍കുന്ന ഇന്‍ഫ്ലുവെന്‍സേഴ്സിന് വന്‍തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

പക്ഷെ ഫോര്‍ഡ് ഫൗണ്ടേഷന്‍ നേരിട്ടല്ല വാങ്ചുകിന് ഫണ്ട് നല‍്കുന്നത്. വാങ്ചുകിന് ലഡാക്കില്‍ രണ്ട് സംഘടനകളാണ് ഉള്ളത്. SECMOL(സ്റ്റുഡന്‍സ് എജ്യുക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് ഓഫ് ലഡാക്ക്) ഉം HIAL (ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക്)ഉം. എന്നാല്‍ ഈരണ്ട് സംഘടനകള്‍ക്കും നേരിട്ട് ഫോര്‍ഡ് ഫൗണ്ടേഷന്‍ സഹായം നല‍്കുന്നില്ല. പകരം മറ്റൊരു സംഘടനയായ അമേരിക്കയിലെ എസ്‌ഐടി (സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ട്രെയിനിങ്ങ്) യ്‌ക്കാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം നല‍്കുന്നത്. ഈ പണം എസ് ഐടിയിലൂടെയാണ് സോനം വാങ്ചുകിന് എത്തുന്നത്.

എസ് ഐടി അമേരിക്കക്കാര്‍ക്ക് വിദേശത്ത് ഉപരിപഠനത്തിന് കൂടി സഹായം നല‍്കുന്ന സംഘടനയാണ്. വിദേശത്തുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പഠനം. ഇങ്ങിനെ ലഡാക്കിലുള്ള വാങ്ചുകിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് പഠിക്കാനെത്തിയ അമേരിക്കക്കാരി റെബേക്ക നോര്‍മന്‍ ലഡാക്കില്‍ എത്തിയ ശേഷം സോനം വാങ്ചുക്കുമായി പ്രണയത്തിലായി. ഈ സ്ത്രീയാണ് സോനം വാങ്ചുകിന്റെ ആദ്യ ഭാര്യ. ഇവരിലൂടെയാണ് സോനം വാങ്ചുക് വിദേശ ഫണ്ടിങ്ങിലേക്ക് എത്തുന്നത്. ഇവര്‍ വഴിയാണ് എസ് ഐടിയിലേക്ക് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ട് എത്തുന്നത്. പിന്നീട് റെബേക്ക നോര്‍മനും സോനം വാങ്ചുകും വിവാഹമോചിതരായി. അതിന് ശേഷം 2025ലാണ് ഇപ്പോഴത്തെ ഭാര്യയായ ഡോ. ഗീതാഞ്ജലി ആംഗ്മോയെ വിവാഹം കഴിക്കുന്നത്.

ഫോര്‍ഡ് ഫൗണ്ടേഷന്‍, തീസ്ത സെതല്‍വാദ്, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി

ഇന്ത്യയിൽ ഫോർഡ് ഫൗണ്ടേഷന്റെ സാന്നിധ്യം രേഖകളിലുണ്ട്. 1952-ൽ അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ ഓഫീസായ ന്യൂഡൽഹി ഓഫീസ് തുറന്നതിനുശേഷം, ഫോര്‍ഡ് ഫൗണ്ടേഷൻ 1,200-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഏകദേശം 502 മില്യൺ ഡോളറിന്റെ 3,600-ലധികം ഗ്രാന്റുകൾ നൽകിയിട്ടുണ്ട്. നെഹ്രുവാണ് ഇന്ത്യയിലേക്ക് ഫോര്‍ഡ് ഫൗണ്ടേഷനെ കൊണ്ടുവന്നത്. മോദി അധികാരത്തില്‍ വന്ന ശേഷം, 2015-ൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ദേശീയ സുരക്ഷാ നിരീക്ഷണ പട്ടികയിൽ ഫോര്‍ഡ് ഫൗണ്ടേഷനെ ഉൾപ്പെടുത്തി. അത് ഇന്ത്യയില്‍ ധനസഹായങ്ങള്‍ (ഗ്രാന്റുകൾ) നല്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുൻകൂർ അംഗീകാരം വേണമെന്ന നിബന്ധന വെച്ചു. ഫോര്‍ഡ് ഫൗണ്ടേഷന്റെ ധനസഹായം ഉപയോഗപ്പെടുത്തുന്ന പല സംഘടനകളും ദേശീയ സുരക്ഷയിലും ആഭ്യന്തര രാഷ്‌ട്രീയ കാര്യങ്ങളിലും ഇടപെടല്‍ നടത്തുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഫോര്‍ഡ് ഫൗണ്ടേഷനെതിരെ നീങ്ങിയത്.

ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ റോക്ക് ഫെല്ലര്‍ കുടുംബവും സോനം വാങ്ചുകും തമ്മിലുള്ള ബന്ധം

ഇനി അമേരിക്കയിലെ മറ്റൊരു സമ്പന്ന കുടുംബമാണ് റോക്ക് ഫെല്ലര്‍ കുടുംബം. ഇവരും അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ലോകത്തെവിടെ ഒരു ഭരണമുണ്ടെങ്കിലും അതിനെ വലിച്ചുതാഴത്തിടുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഫണ്ടിംഗ് നല‍്കുന്നവരാണ് റോക്ക് ഫെല്ലര്‍ കുടുംബം. റോക്ക്ഫെല്ലർ കുടുംബത്തിന്റെ സമ്പന്നരായ ക്ലയന്റുകൾക്ക് വേണ്ടി ഓഫീസ് നൽകുകയും ചാനൽ ഗ്രാന്റുകൾ നൽകുകയും ചെയ്തുകൊണ്ട് വളർന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് റോക്ക്ഫെല്ലർ ഫിലാന്ത്രോപ്പി അഡ്വൈസേഴ്‌സ് എന്ന സ്ഥാപനം. ഡാൻചർച്ച് എയ്ഡിന്റെ പണം പ്രധാനമായും വരുന്നത് റോക്ക് ഫെല്ലര്‍ ഫിലാന്ത്രോപ്പി അഡ്വൈസേഴ്സില്‍ നിന്നാണ്. ഇതുകൂടാതെ ഡാനിഡ, യൂറോപ്യൻ യൂണിയൻ, യുഎൻ ഏജൻസികൾ, സ്കാൻഡിനേവിയയിലുടനീളമുള്ള പങ്കാളി പള്ളികൾ എന്നിവയിലൂടെയും ഡാനിഷ് സർക്കാർ. പണം നല്‍കുന്നു. ഈ ഡാന്‍ചര്‍ച്ച എയ്ഡിന്റെ പണം സോനം വാങ്ചുക്ക് വാങ്ങുന്നുണ്ട്.

Tags: RockfellerRahul GandhiGeorge SorosFord FoundationDeep stateLatest newsSonam wangchukGen z riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.