Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 20, 2026, 10:58 am IST
inSamskriti
രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ദശരഥന്‍, തന്റെ മക്കളോടും അവരുടെ ഭാര്യമാരോടും കൂടി ഐശ്വ ര്യസമ്പത്സമൃദ്ധമായി അയോദ്ധ്യ ഭരിച്ചു. ഭരതനും ശത്രുഘ്‌നനും, അവരുടെ അമ്മാവനായ കേകയരാജാവ് യുധാജിത്തിന്റെ കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. രാമന്‍ വളരെ ആഹ്‌ളാദത്തോടെ രാജകൊട്ടാരത്തില്‍ ഏറ്റവും പ്രിയപ്പെട്ട രാജകുമാരനായി കഴിഞ്ഞുവന്നു. ഒരുദിവസം പെട്ടെന്നവിടെ നാരദ ഋഷി ആകാശത്ത് നിന്ന് തന്റെ ദിവ്യരഥത്തില്‍ വന്നിറങ്ങി. രാമനും സീതയും ഉടന്‍ എഴുന്നേറ്റ്, കൈകള്‍ കൂപ്പി ആദരവോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

”അല്ലയോ രാമ, അങ്ങേക്ക് എല്ലാം അറിയാം എങ്കിലും എന്റെ ആഗമനോദ്ദേശം എന്തെന്ന് ചോദിച്ചുവല്ലോ. ഒരു സുപ്രധാന കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഞാന്‍ ഇപ്പോള്‍ വന്നത്. അങ്ങിപ്പോള്‍ ഒരു സാധാരണ രാജകുമാരനെന്ന മട്ടില്‍ ജീവിക്കുന്നു, ഒരു ചെറിയ രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കുന്നു. എന്നാല്‍ അവിടുന്ന് ഈ വിശ്വത്തിന്റെതന്നെ നാഥനാണ് എന്ന് തിരിച്ചറിഞ്ഞാലും. രാമാ, അങ്ങേയ്‌ക്കിപ്പോള്‍ ഒരു മനുഷ്യനായി സ്വയം തോന്നുന്നുവെങ്കിലും, അവിടുത്തെ ജീവിതദൗത്യം എന്തെന്ന് മറക്കരുത്. അതിശക്തനായ രാക്ഷസരാജാവ്, രാവണന്‍, മൂന്ന് ലോകങ്ങളെയും ഭയപ്പെടുത്തിയും
പീഡിപ്പിച്ചും തന്റെ ആധിപത്യം നടപ്പാക്കുന്നു. അങ്ങേയ്‌ക്ക് മാത്രമേ അവനെ പരാജയപ്പെടുത്താന്‍ കഴിയൂ. ധര്‍മ്മപരിപാലനത്തിനായാണ് അങ്ങ് ഇവിടെ ജനിച്ചിരിക്കുന്നത്.” രാമന്‍ ശാന്തമായി മറുപടി പറഞ്ഞു, ”മഹര്‍ഷേ, ഞാന്‍ എന്റെ ധര്‍മ്മം എന്തെന്ന് മറന്നിട്ടില്ല. മഹാമുനേ, ഒട്ടും ഭയപ്പെടേണ്ട, ഞാന്‍ എന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുകതന്നെ ചെയ്യും.”

ദശരഥ മഹാരാജാവ് ഏറിവരുന്ന വാര്‍ദ്ധക്യത്തെപ്പറ്റി ആലോചിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ തീരുമാനിച്ചു. ഭരതനും ശത്രുഘ്‌നനും അകലെയായിരുന്നുവെങ്കിലും, അടുത്തദിവസം തന്നെ ശുഭമുഹൂര്‍ത്തം ഉള്ളതിനാല്‍ രാജാവും വസിഷ്ഠനും ചേര്‍ന്ന് തിടുക്കത്തില്‍ രാമാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ ആരംഭിച്ചു. വസിഷ്ഠന്‍ സന്തോഷത്തോടെ രാമനെ അഭിഷേകവാര്‍ത്ത അറിയിച്ച് അതിനുവേണ്ട ഉപദേശങ്ങള്‍ നല്കി.

അഭിഷേകവിഘ്‌നം
രാജകൊട്ടാരവും ജനങ്ങളും ആഹ്‌ളാദത്തില്‍ മുങ്ങി നിലക്കുമ്പോള്‍ പൊടുന്നനെ അതിനൊരു ഗതിമാറ്റം സംഭവിച്ചു. കൈകേയിയുടെ തോഴി മന്ഥര, രാമാഭിഷേകത്തില്‍ കൈകേയി പ്രകടിപ്പിക്കുന്ന സന്തോഷം കണ്ടപ്പോള്‍, രാജ്ഞിയില്‍ സംശയത്തിന്റെ വിത്തുകള്‍ വിതച്ചു. ”നീ, രാജാവിന് ഏറെ പ്രിയപ്പെട്ട റാണിയാണിപ്പോള്‍, എന്നാല്‍ രാമന്‍ രാജാവായി അഭിഷിക്തനായാല്‍ നിന്റെ സ്വന്തം കൊട്ടാരത്തില്‍ നീയൊരു ദാസിയാകും. അതുകൊണ്ട് നീ ഇപ്പോള്‍ത്തന്നെ നിനക്ക് അര്‍ഹതപ്പെട്ട രണ്ടു വരങ്ങള്‍ രാജാവിനോട് ചോദിക്കുക. ഭരതനെ രാജാവായി അഭിഷേകം ചെയ്യണമെന്നും രാമനെ പതിനാല് വര്‍ഷത്തേക്ക് വനത്തിലേക്ക് നാടുകടത്തണമെന്നും രാജാവിനോട്
ആവശ്യപ്പെടുക.”

Tags: ramayanaDevotionalLord Ram
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.