മുംബായ്: ഒബിസി ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയതിനെത്തുടര്‍ന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ട മുംബായ് മുന്‍ മേയറും ശിവസേന (യുബിടി) നേതാവുമായ വിശാഖ റൗട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹര്‍ജി പരിഗണനയിലിരിക്കെ, ബന്ധപ്പെട്ട കൗണ്‍സിലര്‍ സീറ്റിലെ ഒഴിവു നികത്തരുതെന്ന് ബെഞ്ച് ഉത്തരവിട്ടു.
2026 ആഗസ്റ്റ് 20-ന് പാല്‍ഘര്‍ ജില്ലാ ജാതി പരിശോധനാ സമിതി റൗട്ടിന്റെ ‘കുന്‍ബി’ ഒബിസി ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയിരുന്നു. തുടര്‍ന്ന്, അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിക്കുകയും സംസ്ഥാന സര്‍ക്കാരിനോട് ആറ് വര്‍ഷത്തെ തിരഞ്ഞെടുപ്പ് അയോഗ്യതയ്‌ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
















