Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 05:33 am IST
in Football

ന്യൂയോര്‍ക്ക്: കാറ്റുപോലെ പാഞ്ഞു, കൊടുങ്കാറ്റുപോലെ പൊരുതി, പക്ഷേ കിരീടത്തിന്റെ വാതില്‍ക്കല്‍ നിന്നു മടങ്ങിയ എംബാപ്പെ. ലോകകപ്പ് എന്ന മഹാവേദിയില്‍ ചില താരങ്ങള്‍ കിരീടം നേടിയാണ് ചരിത്രമാകുന്നത്. ചിലര്‍ കിരീടമില്ലാതെയും ഇതിഹാസമാകുന്നു. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ നായകന്‍ കിലിയന്‍ എംബാപ്പെ അത്തരത്തിലൊരു ഇതിഹാസയാത്രയാണ് ഈ ലോകകപ്പില്‍ നടത്തിയത്. ഓരോ സ്പ്രിന്റും എതിര്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ് കൂട്ടി. ഓരോ പന്തുസ്പര്‍ശവും സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സീറ്റില്‍നിന്ന് എഴുന്നേല്‍പ്പിച്ചു. കാലുകളില്‍ പന്തല്ല, മിന്നലായിരുന്നു. ഗോള്‍പോസ്റ്റിലേക്കുള്ള ഓരോ കുതിപ്പും ചരിത്രത്തില്‍ രേഖപ്പെടുത്തി.

ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയവര്‍ക്ക് നല്‍കുന്ന സുവര്‍ണപാദുകം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയിലേക്ക്. സാക്ഷാല്‍ ലയണല്‍ മെസിയെ മറികടക്കുന്ന പ്രകടനമാണ് ഗോള്‍ വേട്ടയില്‍ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ നടത്തിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ ഫ്രഞ്ച് താരം എംബാപ്പെ 10 ഗോളുകളും 4 അസിസ്റ്റുമായി റേസില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 2022 ഖത്തര്‍ ലോകകപ്പില്‍ 8 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് നേടിയതിന് ശേഷം ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ് എംബാപ്പെ. മെസി രണ്ടാമതാണ്. സുവര്‍ണപാദുകത്തിനായുള്ള ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇരുവര്‍ക്കുമിടയില്‍ നടന്നത്. ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16) റിക്കാര്‍ഡ് ഈ ലോകകപ്പിലാണ് മെസിയും എംബാപ്പെയും മറികടന്നത്.

ഈ ലോകകപ്പില്‍ എംബാപ്പെ ഫ്രാന്‍സിനായി 8 മത്സരങ്ങളില്‍ കളിച്ചു. അതില്‍ 10 ഗോളുകളും 4 അസിസ്റ്റും. ഫ്രാന്‍സ് നേടിയ ഗോളുകളില്‍ പകുതിയിലേറെയും 27കാരനായ അദ്ദേഹത്തിന്റെ ബൂട്ടില്‍നിന്നായിരുന്നു എന്നു സാരം. 1970ല്‍ ഗെര്‍ഡ് മുള്ളര്‍ക്ക് ശേഷം ഒരു ലോകകപ്പില്‍ 10 ഗോളുകള്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് എംബാപ്പെ. അതുപോലെ ഒരു ലോകകപ്പില്‍ എട്ടോ അതിലധികമോ ഗോള്‍ നേടുന്ന ഏഴാമത്തെ താരവുമാണ് എംബപ്പെ. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റിക്കാര്‍ഡും എംബാപ്പെയുടെ പേരിലാണ്, 22. കേവലം 22 മത്സരങ്ങളില്‍നിന്നാണ് എംബാപ്പെ ഇത്രയും ഗോളുകള്‍ സ്വന്തമാക്കിയത്.

ആക്രമണനിരയുടെ പ്രാണനായി, പ്രതിരോധങ്ങളെ പിളര്‍ത്തുന്ന വേഗത്തിന്റെ പ്രതീകമായി അദ്ദേഹം മാറി.
എന്നാല്‍ ഫുട്‌ബോള്‍ എല്ലായ്‌പ്പോഴും കണക്കുകളുടെ കളിയല്ല. ചിലപ്പോള്‍ 10 ഗോളുകള്‍ പോലും ഒരു കിരീടത്തിന് മതിയാകില്ല. ചിലപ്പോള്‍ ഒരു താരത്തിന്റെ അസാധാരണ പ്രകടനവും ടീമിനെ അവസാന പടിയിലേക്ക് എത്തിക്കാന്‍ മാത്രം കഴിയൂ.

ലോകകപ്പ് കിരീടം ഇത്തവണ എംബാപ്പെയുടെ കൈകളിലെത്തിയില്ല. പക്ഷേ ലോകം വീണ്ടും കണ്ടത്, വലിയ വേദികളില്‍ ഏറ്റവും വലിയ പ്രകടനം പുറത്തെടുക്കുന്ന ഒരു മഹാതാരത്തെയാണ്. തോല്‍വിയിലും തലകുനിക്കാത്ത പോരാളി, സമ്മര്‍ദത്തിലും വേഗം നഷ്ടപ്പെടാത്ത മിന്നല്‍, ഫ്രാന്‍സിന്റെ പ്രതീക്ഷകളെ അവസാന നിമിഷംവരെ ചുമന്ന നായകന്‍.

എംബാപ്പെ ലോകകപ്പില്‍

ആദ്യഗോള്‍: കേവലം 19 വയസും 183 ദിവസവും പ്രായമുള്ളപ്പോള്‍ പെറുവിനെതിരേ.

2018ല്‍ നാല് ഗോളുകളാണ് എംബാപ്പെ നേടിയത്. ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ 4-2ന് പരാജയപ്പെടുത്തിയ മത്സരത്തില്‍ ഒരു ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. ആദ്യത്തേത് സാക്ഷാല്‍ പെലെ.
2022ല്‍ ഏഴ് മത്സരങ്ങളില്‍നിന്ന് എട്ടു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.

ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് എംബാപ്പെ. അര്‍ജന്റീനയ്‌ക്കെതിരേ ഹാട്രിക് നേടിയെങ്കിലും ഫ്രാന്‍സ് പരാജയപ്പെട്ടു.

ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമാണ് എംബാപ്പെ, 14 ഗോളുകള്‍.

2026 ലോകകപ്പ്

10 ഗോളുകള്‍, നാല് അസിസ്റ്റ്
ഈ ലോകകപ്പില്‍ 14 ഗോളുകളുടെ ഭാഗമാണ് എംബാപ്പെ. 10 ഗോളുകളും നാല് അസിസ്റ്റുകളും പേരിലുണ്ട്.
ഫ്രാന്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ (58) നേടുന്ന താരമായും എംബാപ്പെ മാറി. ഒളിവിയേ ഗിരൂവിന്റെ (57) റിക്കാര്‍ഡാണ് എംബാപ്പെ പഴങ്കഥയാക്കിയത്.

Tags: FIFA World Cup 2026Kylian MbappeGolden Boot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

Article

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

Football

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

Football

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി
Football

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.