മലപ്പുറം: വെള്ളിയാമ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എന്‍ യുപി സ്‌കൂള്‍ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.













