പത്തനംതിട്ട: തുലാപ്പള്ളി – ആലപ്പാട് ജംഗ്ഷനില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു. തിരുവല്ല അഗ്‌നിരക്ഷാ നിലയത്തിലെ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനമാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയാണ് മറിഞ്ഞത്.
അപകടത്തില്‍, തമിഴ്‌നാട്ടില്‍നിന്നു ശബരിമലയിലേക്ക് വന്ന തീര്‍ഥാടകരുടെ വാഹനം തകര്‍ന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും അഗ്നിരക്ഷാ സേനയുടെ വാഹനം ഇടിച്ചു. നിര്‍ത്തിയിട്ടിരുന്ന ഈ വാഹനങ്ങളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
















