Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ പി രാജീവ്.മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത് എന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ടാറ്റ തള്ളിയത് ചൂണ്ടിക്കാട്ടിയാണ് രാജീവിന്റെ വിമര്‍ശനം.ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും.കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്ന് രാജീവ് വിമര്‍ശിച്ചു. ടാറ്റ അനുബന്ധ സ്ഥാപനം ആര്‍ട്ട്‌സണ്‍സ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചത് ആണ് നിക്ഷേപം.2025ലെ ഇന്‍വെസ്റ്റ് കേരളയില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ മിഷന്‍ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നുവെന്നും രാജീവ് പറഞ്ഞു. 2025- ജൂലായില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. നാളെ മുഖ്യമന്ത്രി ഇത് മിഷന്‍ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കുമെന്നും രാജീവ് പരിഹസിച്ചു.

 

 

Recent Posts