തിരുവനന്തപുരം: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍.തിരുവനന്തപുരം പാങ്ങോട് സ്വദേശി യഹ്യ ആണ് നിക്ഷേപ തട്ടിപ്പില്‍ പിടിയിലായത്.
വില്ലേജ് പാര്‍ക്ക് എന്ന പേരില്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്.അനസ്,സഫിര്‍ നജുമുദീന്‍,സോബിര്‍ നജുമുദീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.കല്ലറ, പാങ്ങോട് കേന്ദ്രീകരിച്ച് ടാല്‍റോപ്പ് നടത്തിയത് കോടികളുടെ നിക്ഷേപ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി ആസ്ഥാനമായുളള ടാല്‍റോപ്പ് കമ്പനിയില്‍ നിന്ന് മുന്നൂറിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു.ടാല്‍റോപ്പ് നഷ്ടത്തില്‍ ആയതിനാല്‍ ജീവനക്കാരുടെ ശമ്പള കുടിശിക ഉടന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ചര്‍ച്ചയില്‍ കമ്പനി സിഇഒ ജോണ്‍സ് ജോസഫ് അറിയിച്ചത്. ഈ മാസം 25 ന് രണ്ടാമത്തെ യോഗത്തില്‍ കമ്പനി ഉടമ സഫീര്‍ നജിമുദ്ദീന്‍ നേരിട്ട് എത്തണമെന്ന് അഡീഷണല്‍ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയിലും ശമ്പളക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കോടതി വഴി റവന്യൂ റിക്കവറി നടത്തുമെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.
















