Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

കഴിഞ്ഞ ദിവസം ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി രക്ഷാസേന ഓടിച്ചിട്ട് പിടികൂടിയ സിഐഎ ചാരന്‍ ജോര്‍ദാന്‍ ബ്രൗണ്‍ എത്തിയത് കോക്രോച്ച് ജനതാ പാര്‍ട്ടി ദല്‍ഹിയില്‍ സൃഷ്ടിക്കുന്ന ജെ‍ന്‍സീ കലാപത്തിലെ വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലാനാണെന്ന് നിഗമനവുമായി അന്വേഷണോദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 05:59 pm IST
inIndia
ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി രക്ഷാസേന ഓടിച്ചിട്ട് പിടികൂടിയ സിഐഎ ചാരന്‍ ജോര്‍ദാന്‍ ബ്രൗണ്‍ എത്തിയത് കോക്രോച്ച് ജനതാ പാര്‍ട്ടി ദല്‍ഹിയില്‍ സൃഷ്ടിക്കുന്ന ജെ‍ന്‍സീ കലാപത്തിലെ വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലാനാണെന്ന് നിഗമനവുമായി അന്വേഷണോദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെങ്കിലും ഇയാളുടെ ചരിത്രം പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു സംശയം അന്വേഷണോദ്യോഗസ്ഥരില്‍ ഉണരുന്നത്.

കാരണം യുഎസിലെ നാവികസേന ഉദ്യോഗസ്ഥനായിരുന്ന ജോര്‍ദാന്‍ ബ്രൗണ്‍ വിരമിച്ച ശേഷം ജോലിക്ക് ചേര്‍ന്ന ബ്ലാക്ക് വാട്ടര്‍ എന്ന യുഎസ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളാണ് സംശയം ജനിപ്പിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ എന്ന കമ്പനി അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാര ശൃംഖല വിദേശ രാജ്യങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിക്കുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ജീവനക്കാരെ അയയ്‌ക്കുന്ന കമ്പനികളില്‍ ഒന്നാണ്. നേപ്പാളില്‍ ജെന്‍സീ കലാപമുണ്ടായപ്പോള്‍ അവിടെ പല വിദ്യാര്‍ത്ഥികളും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വാസ്തവത്തില്‍ നേപ്പാളിലെ സൈന്യം വിദ്യാര‍്ത്ഥികളെ വെടിവെച്ചിരുന്നില്ല. അന്ന് നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ്മ ഒലി പറഞ്ഞത് വിദ്യാര്‍ത്ഥികളെ വെടിവെയ്‌ക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നില്ലെന്നും പിന്നെ ഈ വെടിയുണ്ടകള്‍ എവിടെ നിന്നു വന്നു എന്ന് അറിയില്ലെന്നുമാണ്. ഈ വെടിവെയ്‌പ് നടത്തിയത് അമേരിക്കയിലെ ബ്ലാക്ക് വാട്ടര്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ആണെന്ന് പറയുന്നു. ഷാര്‍പ് ഷൂട്ടര്‍മാരായ ഇവര്‍ ഇത്തരം കലാപസ്ഥലങ്ങളില്‍ ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയാണ് ചെയ്യുക. നേപ്പാളില്‍ വെടിയേറ്റ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതോടെയാണ് അവിടുത്തെ ജെന്‍സീ കലാപം ആളിക്കത്തിയത്. ജെന്‍സീ കലാപം ആളിക്കത്തിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ബ്ലാക്ക് വാട്ടര്‍ കമ്പനിയുടെ ജോലി. ഇതുപോലെ അമേരിക്കയില്‍ നേവി, ആര്‍മി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ ഇതുപോലെ കമ്പനികള്‍ നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ എന്ത് അട്ടമറി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ കമ്പനികളുടെ സേവനം ലഭ്യമാണ്.

കാലിഫോര്‍ണിയ സ്വദേശിയായ 36കാരനായ മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോര്‍ദാന്‍ ബ്രൗണ്‍ എത്തിയത് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കാന്‍ പോകുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെയ്‌ക്കാന്‍ ആണെന്ന് കരുതപ്പെടുന്നു. പക്ഷെ ഒരു ജെന്‍സീ കലാപം സൃഷ്ടിക്കുന്നതില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ നിന്നും നേപ്പാളിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോര്‍ദാന്‍ ബ്രൗണ്‍ അറസ്റ്റിലാകുന്നത്. നേപ്പാളില്‍ വീണ്ടും ജെന്‍സീ കലാപം നടക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ഒരു പക്ഷെ ഇയാള്‍ നേപ്പാളില്‍ വീണ്ടും ബ്ലാക്ക് വാട്ടറിനു വേണ്ടി എന്തെങ്കിലും ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ പോകുന്നതിനിടയിലായിരിക്കുമോ ഇന്ത്യന്‍ സേനയുടെ പിടിയിലായത് എന്ന് കരുതുന്നു. പരിശോധനയ്‌ക്കിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

അമേരിക്കയില്‍ നാവിക, വ്യോമ, ആര്‍മി എന്നിവിടങ്ങളില്‍ നിന്നും വിരമിക്കുന്ന സൈനികര്‍ ഇതുപോലെ അവിടെ സ്വന്തം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്ന പതിവുണ്ട്. അമേരിക്കന്‍ സര്‍ക്കാരിനോ ഡീപ് സ്റ്റേറ്റിനോ വേണ്ടി അമേരിക്കയ്‌ക്ക് ഉള്ളിലോ മറ്റ് രാജ്യങ്ങളിലോ രഹസ്യവിവര ശേഖരണമോ, അട്ടിമറി പ്രവര്‍ത്തനങ്ങളോ നടത്തുക എന്നതാണ് ഇവരുടെ ജോലി. അത്തരമൊരു കമ്പനിയാണ് ബ്ലാക്ക് വാട്ടര്‍. ഈ കമ്പനി അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

മോദിയെ വധിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് എത്തിയ സിഐഎ ചാരന്മാര്‍ പിടികൂടപ്പെടുന്ന സംഭവങ്ങള്‍ സാധാരണമായിട്ടുണ്ട്. ഇതില്‍ ജോര‍്ദാന്‍ ബ്രൗണിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരാള്‍ മാത്യ വാന്‍ ഡൈക് ആണ്. ഇയാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. മണിപ്പൂരിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വിഘടനവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് സായുധപരിശീലനം നല്‍കലായിരുന്നു ഈയാളുടെ ജോലി. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്നാണ് മാത്യു വാന്‍ഡൈകിനെ പിടികൂടിയത്. ഉക്രൈനില്‍ നിന്നുള്ള ഏഴ് പേര്‍ക്കൊപ്പമാണ് ഇയാളെ പിടികൂടിയത്. ഇവരുടെ പക്കല്‍ ആധുനിക ഡ്രോണുകളും ഉണ്ടായിരുന്നു. സൈനികഗ്രേഡിലുള്ള ആയുധ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ മണിപ്പൂരിലെ വിഘടനവാദസംഘങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ അവിടുത്തെ പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇവരെ പരിശീലിപ്പിക്കുന്നത് ഇത്തരം സിഐഎ ചാരന്മാരാണ്. അത്തരമൊരു വ്യക്തിയായിരുന്നു പിടിയിലാണ് മാത്യ വാന്‍ഡൈക്.

യുഎസ് ആര്‍മിയിലെ കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറലായ ടെറന്‍സ് ആര്‍വെല്ലെ ജാക്സന്‍ ബംഗ്ലാദേശിലെ ധാക്കയിലെ ഒരു ഹോട്ടലില്‍ കൊല്ലപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.. എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ചൈനയിലേക്ക് പോയ വേളയില്‍ മോദിയെ വധിക്കാനാണ് ഇയാള്‍ എത്തിയതെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷെ ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ മറ്റൊരു സംഘം ധാക്ക ഹോട്ടലില്‍ എത്തി വധിക്കുകയായിരുന്നു. വധിച്ചവര്‍ ഇന്ത്യന്‍ രഹസ്യവിഭാഗമാണെന്നും അതല്ല, ചൈനയുടെ പ്രത്യേക രഹസ്യസംഘമാണെന്നും അതുമല്ല, റഷ്യയുടെ സംഘമാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും ഇയാളുടെ ശരീരം ധാക്ക പൊലീസിനെക്കൊണ്ട് തൊടീക്കാന്‍ പോലും അമേരിക്ക സമ്മതിച്ചില്ല. പകരം ഇയാളുടെ മൃതദേഹം അതിവേഗം പ്രത്യേക വിമാനത്തില്‍ അമേരിക്കയിലേക്ക് തന്നെ അയയ്‌ക്കുകയായിരുന്നു. പതിവിന് വിപരീതിയമായ ഇത്തരമൊരു സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. അന്ന് ചൈനയില്‍വെച്ച് പുടിനും മോദിയും തമ്മിലുള്ള സംഭാഷണം ചോര്‍ത്താന്‍ സാധ്യതയുണ്ട് എന്ന രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുടിന്റെ സ്വകാര്യ കാറിനുള്ളില്‍ വെച്ചായിരുന്നു ഇരുവരും സംഭാഷണം നടത്തിയത്.

Tags: former US Navy officialAntigovernment missionLatest newsGen Z protestCIA spyJordan BrownCJP GenZ protestNepal GenZ protestBlack Water
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.