India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:സാമ്പത്തിക അധികാരപരിധി സംബന്ധിച്ച വിഷയത്തില്‍ ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടത്തിയ സമരം പിന്‍വലിച്ചു.
കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ നല്‍കിയ ഉറപ്പുകളുടെയും പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. ‘
വിട്ടുനില്‍ക്കുന്ന സമയത്ത് സഹകരണവും ഐക്യദാര്‍ഢ്യവും നല്‍കിയതിന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. എന്നാല്‍ നിര്‍ദ്ദിഷ്ട നീക്കത്തോടുള്ള എതിര്‍പ്പ് തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
ദല്‍ഹി ജില്ലാ കോടതികളുടെ സാമ്പത്തിക അധികാരപരിധി 2 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ജൂലായ് 14 മുതല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ നീക്കം ദല്‍ഹി ഹൈക്കോടതിയുടെ ഭാഗത്തെ സിവില്‍, വാണിജ്യ കേസുകളുടെ എണ്ണം ഗണ്യമായി കുറയ്‌ക്കുമെന്നാണ് ബാര്‍ അസോസിയേഷന്‌റെ ആശങ്ക.

Recent Posts