ന്യൂദല്‍ഹി : തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് മഹാരാഷ്‌ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന വിമല്‍ എലൈച്ചിയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി.
എഫ്ഡിഎ മുംബൈ സ്വീകരിച്ച നടപടിയുടെ നിയമസാധുതയും കൃത്യതയും സംബന്ധിച്ചാണ് വിവാദം എന്നും അതിനാല്‍, കമ്പനിക്ക് പരാതികള്‍ ഉന്നയിക്കാന്‍ മഹാരാഷ്‌ട്രയിലെ കോടതികളാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
















