Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു. മിന്നംകുളം, പുളിക്കാല്‍ കാര്യമൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

അസ്വാഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസെടുത്തു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മക്കള്‍: മാലിനി, രജനി, രജിത. മരുമക്കള്‍: രാജു, സുധാകരന്‍, പരേതനായ രാജന്‍ .സഹോദരങ്ങള്‍: യശോദ, രാധ.

Recent Posts