തിരുവനന്തപുരം:പ്ലസ് വണ്‍ പരീക്ഷാ ഫലം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് വെള്ളിയാഴ്ച പ്രഖ്യാപിക്കും.പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂണ്‍ അവസാനവാരത്തില്‍ നിന്ന് ജൂലായ് 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. കൂടാതെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ്, സഫലം കൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാം.
മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. ഈ വര്‍ഷം ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് അപേക്ഷിച്ചത്.















