പാലക്കാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്.
വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നതായിരുന്നു ഷാജഹാന്‍. ഇതിനിടെ, ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥി കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. ഷാജഹാന്റെ കൈയ്‌ക്കാണ് പരിക്ക്.തുടര്‍ന്ന് ചികിത്സ തേടി.
















