തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായ കോറോ ഹെല്‍ത്തില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്കില്‍ ജോലി നല്‍കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ആണ് ഇക്കാര്യം പറഞ്ഞത്.
ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി നഷ്ടപ്പെടുന്നത് റിയാലിറ്റി ആണെന്നും മന്ത്രി പറഞ്ഞു. എഐ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം അഭ്പ്രായപ്പെട്ടു.
കോറോ ഹെല്‍ത്തില്‍ നിന്ന് ജീവനക്കാരുടെ പ്രൊഫൈല്‍ വാങ്ങിയിട്ടുണ്ട്.ഓരോ കമ്പനിക്കും ആവശ്യമുള്ള നൈപുണ്യം കണക്കിലെടുത്ത് പ്രൊഫൈല്‍ കൈമാറി ജോലി ഉറപ്പ് ഉറപ്പ് വരുത്താന്‍ ശ്രമിക്കും.ഉറപ്പ് അല്ല, എന്നാലും പറ്റുന്ന അത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ജി-ടെക്ക് കമ്പനി പ്രതിനിധി വ്യക്തമാക്കി.
കൊച്ചിയിലും കോഴിക്കോടുമായി 900 ത്തോളം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ മാസം 20ന് വീണ്ടും കോറോ ഹെല്‍ത്ത് കമ്പനിയുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ നീക്കം.
















