Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 10:01 am IST
inKerala

ആലപ്പുഴ: ഹരിപ്പാട് പിലാപ്പുഴ സുപ്രഭ ഭവനില്‍ ബസന്തിന്റെയും മിനിയുടെയും മകള്‍ സാവരിയ ബസന്ത് ഉസ്ബെകിസ്ഥാനില്‍ മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിന് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ സെക്രട്ടറി സന്ദീപ് വാചസ്പതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്ത് നടന്ന കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി, സാവരിയയുടെ കുടുംബത്തെയും പൊതുസമൂഹത്തെയും അവഹേളിക്കുകയാണ്.

വിദേശരാജ്യത്ത് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ പൊതുസമൂഹവും, രാഷ്‌ട്രീയ, സൂമൂഹ്യനേതൃത്വവും പുലര്‍ത്തുന്ന മൗനം അപകടകരമാണ്. സാവരിയയുടെ മൃതദേഹത്തോട് പോലും ആദരവ് പ്രകടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. സാവരിയ ഈ നാടിന്റെ മകളാണ്, വിദേശ രാജ്യത്ത് കുറ്റകൃത്യം ചെയ്യുന്നതിനിടെയല്ല സാവരിയ കൊല്ലപ്പെട്ടത്. മലയാളിയായ മതഭീകരന്റെയും കുടുംബത്തിന്റെയും മതപരിവര്‍ത്തന ആവശ്യത്തിന് വഴങ്ങാത്തതിനാണ് മൃഗീയമായി കൊലപ്പെടുത്തിയത്. കാല്‍വിരല്‍ മുതല്‍ തല വരെ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു.

നോര്‍ക്കയോ സംസ്ഥാന സര്‍ക്കാരോ സാവരിയയുടെ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. സര്‍ക്കാരും, പ്രധാന പ്രതിപക്ഷവും ആരെയോ ഭയക്കുകയാണ്. ഇബ്നുസീനാ ബുക്കാറ മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ പ്രധാന ഏജന്‍സി മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങള്‍ ചെയര്‍മാനായ കോട്ടയ്‌ക്കല്‍ ഐഎല്‍എം( ഇനിഷ്യേറ്റീവ് ലേണിങ് മെഡിസിന്‍) ആണ്. ഇതോണോ ഭയത്തിന് കാരണമെന്നും സന്ദീപ് ചോദിച്ചു.

സാവരിയയുടെ മരണ വിവരം അറിഞ്ഞ് ഉസ്ബെക്കിസ്ഥാനിലെത്തിയ ബന്ധുവിനോട് കേസ് ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത് അവിടുത്തുകാരനാണ്. പ്രതി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനത്തിന് അവരുമായുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണം. ഇവിടുത്തെ ചിലരുടെ താല്‍പ്പര്യപ്രകാരമാണോ സദറുള്‍ അനം പ്രവര്‍ത്തിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ട്. അന്താരാഷ്‌ട്രമാനമുള്ള ഈ കേസ് സിബിഐയാണ് അന്വേഷിക്കേണ്ടത്.

ഈ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച ബിജെപി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സായാഹ്നധര്‍ണ നടത്തും, പ്രതിഷേധാഗ്‌നി തെളിയിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാനമെമ്പാടും സമരപരിപാടികള്‍ ബിജെപി നടത്തും. ഹിന്ദു ആയതുകൊണ്ടാണോ സാവരിയയ്‌ക്കും, കുടുംബത്തിനും നീതി കിട്ടാത്തതെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണോ കേരളത്തില്‍ നീതി ലഭിക്കുക. ഹിന്ദുക്കള്‍ രണ്ടാംകിടയായി മാറുന്ന സ്ഥിതിവിശേഷം ഒഴിവാക്കണം. സാവരിയയ്‌ക്കും കുടുംബത്തിനും നീതി ലഭിക്കാന്‍ കേരളീയ പൊതുസമൂഹം മത, രാഷ്‌ട്രീയഭേദമന്യേ ഒന്നിക്കണമെന്നും സന്ദീപ് അഭ്യര്‍ത്ഥിച്ചു. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. കെ. അനൂപ്, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി. സുമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Sandeep vaachaspathiBJP AlappuzhaUzbekistan medical studentSavariya Basant's Murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു
Kerala

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.