
കൊല്ലം:ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്. ഐസ്‌ക്രീം നല്‍കാത്തതിനാണ് പൊരിഞ്ഞ അടി ഉണ്ടായത്.
കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ കല്യാണസമയം തുടങ്ങിയ പ്രശ്നമാണ് വൈകിട്ട് കൂട്ടയടിയില്‍ എത്തിയത്.
വിരുന്നിനിടെ ഒരു സംഘം ഐസ്‌ക്രീം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് പിന്നാലെ തര്‍ക്കമായി. ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുവെന്ന് കാറ്ററിംഗ് ജീവനക്കാര്‍ പറഞ്ഞു. പിന്നാലെ ബോക്‌സ് തുറന്ന് ഐസ്‌ക്രീം എടുക്കാന്‍ ശ്രമിച്ചതോടെയാണ് തല്ല് തുടങ്ങിയത്. കൂടുതല്‍ പേര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലായി. ഇത് കണ്ട വധുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി.അതേസമയം,ഇരുവിഭാഗവും പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസ് എടുത്തിട്ടില്ല.