
b :കെ.കെ.രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കി കണ്ണൂരിലെ ഒരു വിഭാഗം നേതാക്കള്‍.സംഘടനാ ചട്ടങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പെന്നാണ് പരാതി.
ജില്ലാ കമ്മിറ്റിയംഗം അല്ലാത്തയാളെ എങ്ങനെയാണ് ജില്ലാ സെക്രട്ടറിയാക്കിയതെന്ന് വ്യക്തമാക്കണം എന്നും ആവശ്യമുണ്ട്.കണ്ണൂരിലെ ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അറിവോടുകൂടിയാണ് പരാതി എന്നാണ് വിവരം.
തെരഞ്ഞെടുപ്പ് വേളയിലും കെ കെ രാഗേഷിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയം,രക്തസാക്ഷി ഫണ്ട് വിവാദം എന്നിവയില്‍ എല്ലാം കെ കെ രാഗേഷ് സ്വീകരിച്ച നിലപാടുകളില്‍ അടക്കം കണ്ണൂരിലെ ചില നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്.