Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി.എല്‍നിനോ പ്രതിഭാസം മൂലം മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നു.രാജ്യമെമ്പാടും വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ട്.

സംസ്ഥാനത്ത് മഴ ഒഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് സംസ്ഥാനത്ത് വൈകുന്നേരെ ഏഴ് മണിക്കുശേഷം ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് കെ എസ് ഇ ബി അറിയിച്ചു.

അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.ജലലഭ്യതയിലെ കുറവാണ് പ്രതിസന്ധിക്ക് കാരണം.

Recent Posts