കൊല്ലൂർ: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ഇന്ന് രാവിലെ ആറോടെയായിരുന്നു സന്ദർശം.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി.ഡി. സതീശൻ കൊല്ലൂരിലെത്തുന്നത്. കൊല്ലൂരിലെത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചണ്ഡികാഹോമത്തിലും പങ്കെടുത്തു. ചണ്ഡികാഹോമ ചടങ്ങുകളിൽ പൂർണ്ണസമയം പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്ര സന്നിധിയിൽ നിന്നും മടങ്ങിയത്.
















