Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:  ഓണക്കാലത്തോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍ സർവീസ് പ്രഖ്യാപിച്ചു റെയില്‍വേ. ഇരു വശങ്ങളിലേക്കുമായി 10 സര്‍വീസുകളാണ് നടത്തുക. ടിക്കറ്റ് റിസർവേഷൻ തുടങ്ങി.

എറണാകുളം-ബെംഗളൂരു എസ്.എം.വി.ടി. എക്സ്‌പ്രസ് (06147): ആഗസ്റ്റ്‌ ഒൻപത്, 16,23,30, സെപ്റ്റംബർ ആറ് തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്‌ക്ക് 12.45-ന് എസ്.എം.വി.ടി.യിൽ എത്തും.

ബെംഗളൂരു എസ്.എം.വി.ടി.-എറണാകുളം എക്സ്‌പ്രസ് (06148): ആഗസ്റ്റ്‌ 10,17,24,31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിൽ വൈകീട്ട് നാലിന് എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും.

സ്റ്റോപ്പുകള്‍: കെ.ആർ.പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ.

 

Recent Posts