Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 11:37 am IST
inKerala, Palakkad

പാലക്കാട്: നഗരത്തെ അന്താരാഷ്‌ട്ര ‘സംഗീത നഗരമായി’ ഉയര്‍ത്താനുള്ള ബൃഹദ് പദ്ധതിയുമായി പാലക്കാട് നഗരസഭ. ജില്ലയുടെ സവിശേഷമായ കര്‍ണാടക സംഗീത പാരമ്പര്യം, കല്പാത്തി ഉള്‍പ്പെടെയുള്ള പരമ്പരാഗത അഗ്രഹാരങ്ങളിലെ ക്ഷേത്രകേന്ദ്രീകൃത തെരുവുകളുടെ സവിശേഷതകള്‍, വാല്‍മുട്ടി പോലുള്ള പാട്ടുഗ്രാമങ്ങളിലെ നാടന്‍ പാട്ടറിവുകള്‍, നാടോടി-ഗോത്ര-ക്ഷേത്ര കലകള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് നഗരസഭ സിറ്റി ഓഫ് മ്യൂസിക്ക് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. 2030 ഓടെ പാലക്കാടിനെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രമുഖ സംഗീത ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

കലയും സാംസ്‌കാരിക പൈതൃകവും പ്രാദേശിക വികസനത്തിന്റെ പ്രധാന ചാലകശക്തിയാക്കി മാറ്റുന്ന ‘സര്‍ഗാത്മക സമ്പദ്വ്യവസ്ഥ’ എന്ന ആധുനിക ആശയത്തിലൂന്നിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ പൊതുയിടങ്ങളെയും പൈതൃക തെരുവുകളെയും സംഗീത സാന്ദ്രമാക്കാനും, പ്രാദേശിക കലാകാരന്മാര്‍ക്ക് ആഗോളതലത്തില്‍ പുതിയ അവസരങ്ങളും സാംസ്‌കാരിക തൊഴില്‍ സാധ്യതകളും സൃഷ്ടിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കൂടാതെ, കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത്, സോപാനസംഗീതം തുടങ്ങിയ തനത് കലകള്‍ക്കും, ജി.ഐ. ടാഗ് നേടിയ പാലക്കാട് മദ്ദളം, മൃദംഗം തുടങ്ങി വാദ്യോപകരണ നിര്‍മ്മാണ മേഖലയ്‌ക്കും പുതിയ വിപണിയും പദ്ധതി ഉറപ്പാക്കും.

നഗരസഭ ചെയര്‍മാന്‍ പി. സ്മിതേഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ ടി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ ആലോചന യോഗം ചേര്‍ന്നു.
കേവലം വിനോദത്തിനപ്പുറം സംഗീതത്തെ മാനസികാരോഗ്യം, വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യ, നഗര നവീകരണം എന്നിവയുമായി ബന്ധിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ് നഗരസഭയുടെ ലക്ഷ്യം.

കില സ്‌കൂള്‍ ഓഫ് അര്‍ബന്‍ ഗവേണന്‍സ് പദ്ധതിയുടെ ഔദ്യോഗിക ‘ടെക്‌നിക്കല്‍ സെക്രട്ടേറിയേറ്റ്’ ആയി പ്രവര്‍ത്തിച്ച് ആവശ്യമായ നയരൂപീകരണ-സാങ്കേതിക പിന്തുണ നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഒരു പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനും നഗരത്തില്‍ ‘സിറ്റി ഓഫ് മ്യൂസിക്’ ഓഫീസ് തുടങ്ങാനും തീരുമാനിച്ചു.

നിലവിലുള്ള മറ്റ് ആഗോള സംഗീത നഗരങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കും. മാത്രമല്ല’പാലക്കാട് മ്യൂസിക് ഫെസ്റ്റിവല്‍’ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മേഖലയിലെ വിദഗ്ധര്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ സ്റ്റിയറിങ് കമ്മിറ്റിയും രൂപീകരിക്കും.

നഗരസഭയില്‍ നടന്ന യോഗത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രതിനിധികളായ കെ. സതീഷ് നമ്പൂതിരിപ്പാട്, ഡോ. ചിത്ര, ഡോ. പി. ബിമല്‍, ഡോ. സനില്‍കുമാര്‍, ഡോ. പി.കെ. അമൃത, വി.പി. ഷാലിമോള്‍, കില പ്രതിനിധിയായി പ്രൊഫ. അജിത് കാളിയത്ത്, ഐഐടി പാലക്കാടിനെ പ്രതിനിധീകരിച്ച് ഡോ.എം.എ. അഞ്ജു, ഡോ. അരുണ്‍ രാഹുല്‍, ഡോ.പ്രജ്വല്‍ ബാനര്‍ജി, പ്രഭുല്ലദാസ്, പിഎംഎ ഭാരവാഹി സുമേഷ്.കെ മേനോന്‍, ഡിടിപിസി മാനേജര്‍ വി.ആനന്ദകൃഷ്ണന്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി പി.എന്‍. സുബ്രഹ്മണ്യന്‍, ആര്‍.എസ്. ശ്രീനാഥ് വിശ്വനാഥ്, നഗരസഭ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ശരത്കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി ജെസിത, സൂപ്രണ്ട് സീതാലക്ഷ്മി, സീനിയര്‍ ക്ലര്‍ക്കുമാരായ കെ.ബിനു,സുരേഷ് എന്നിവരും പങ്കെടുത്തു.

Tags: tribalPalakkad MunicipalityAgraharam heritageKnowledge of folk songs; folkand temple arts.International 'Music City'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.