Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

പെരുമ്പാവൂരടക്കമുള്ള ഇടങ്ങളിൽ നിന്നുമായി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.

അതേ സമയം സംസ്ഥാനമൊട്ടാകെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ച് വരുന്നത്. പെരുമ്പാവൂരടക്കമുള്ള ഇടങ്ങളിൽ നിന്നുമായി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

Recent Posts