തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ നടന്ന വ്യാജ പ്രചാരണങ്ങളിലും സൈബര്‍ ആക്രമണത്തിലും കേസെടുത്ത് പൊലീസ്. സൈബര്‍ പൊലീസാണ് കേസെടുത്തത്.
എ.കെ.ആന്റണി ബിജെപിക്ക് അനുകൂലമായി പ്രസ്താവന നടത്തി എന്ന രീതിയിലായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ പ്രചാരണം നടന്നു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.
















