
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെ , കോക്രോച്ച് പാര്‍ട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി അനുവദിച്ചു. ‘നീറ്റ് പരീക്ഷ നടക്കാനിരുന്ന സമയത്താണ് അത് തടഞ്ഞതെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുമായിരുന്ന നിരവധി പോസ്റ്റുകള്‍ അവരുടെ എക്സ് അക്കൗണ്ടില്‍ ഉണ്ടായിരുന്നെന്നും, ഇപ്പോള്‍ പരീക്ഷ കഴിഞ്ഞ നിലയ്‌ക്ക് അത് തുറന്നു കൊടക്കുന്നതില്‍ വിരോധമില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്നാണ് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് .
സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.