കോഴിക്കോട് : കനത്ത മഴ മൂലം വയനാടിന് പുറമെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോഴിക്കോട് അവധി പ്രഖ്യാപിച്ചത്.
സര്‍വകലാശാല പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അതേസമയം, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
വയനാട്ടില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കും.















