Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

ശ്രീരാജ്. പി.byശ്രീരാജ്. പി.
Jul 5, 2026, 02:13 pm IST
inVaradyam, Literature

മദിരാശിയില്‍ പിറന്ന ജയകേരളം വാരിക സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുന്‍പും പിന്‍പുമുള്ള നാളുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ആനുകാലിക പ്രസിദ്ധീകരണമായിരുന്നു. അതിന്റെ തുടക്കക്കാരിലൊരാളും പത്രാധിപരുമായിരുന്ന ഡോ.എസ്.കെ.നായര്‍, ജയകേരളത്തിലെഴുതിയ തൂലികാചിത്രങ്ങളുടെ സമാഹാരമാണ് ‘ഞാന്‍കണ്ട സാഹിത്യകാരന്മാര്‍’ എന്നകൃതി. മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന സാഹിത്യകാരന്മാരെ അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ച ഗ്രന്ഥകാരന്‍ അവരെ വാങ്മയ ചിത്രങ്ങളിലൂടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണ മേനോന്‍, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, കേസരി ബാലകൃഷ്ണപിള്ള, കാരൂര്‍ നീലകണ്ഠപ്പിള്ള, കെ.കെ.രാജ, കുറ്റിപ്പുഴ കൃഷ്ണപിള്ള, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, പ്രൊ.എം.പി.പോള്‍, വൈക്കംമുഹമ്മദ് ബഷീര്‍, ഡി.പി. ഉണ്ണി, ഡോ.ചേലനാട്ട് അച്ചുത മേനോന്‍ തുടങ്ങിയവരെക്കുറിച്ചാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. ഓരോ സാഹിത്യകാരനെ അവതരിപ്പിക്കുമ്പോഴും അവരെ ചുരുങ്ങിയ വാക്കുകളിലൂടെ വിലയിരുത്താനും എസ്.കെ. നായര്‍ മറന്നിട്ടില്ല.

വൃഥാസ്ഥൂലവും പാണ്ഡിത്യ പ്രകടനവുമൊക്കെഉള്ളൂര്‍ക്കവിതയുടെ കുറവുകളായി പറയാമെങ്കിലും മഹാകവിയുടെ ഏതെങ്കിലും ഒരു കവിത വായിച്ചിട്ട് താന്‍ പൂര്‍ണ്ണ നൈരാശ്യത്തില്‍ വീണിട്ടില്ലെന്നു ഗ്രന്ഥകാരന്‍ പറയുന്നു. കവിത്വംകൊണ്ട് ജീവിതത്തെയും ജീവിതംകൊണ്ട് കവിതയെയും സുരഭിലമാക്കുന്ന മഹാകവി എന്നു ജിയെ വിശേഷിപ്പിക്കുന്നു. കാലം കൊണ്ടെന്നപോലെ കവിത്വംകൊണ്ടും ചങ്ങമ്പുഴയ്‌ക്ക് നമ്പ്യാരോടല്ല വെണ്മണിയോടാണ് അടുപ്പമെന്നുംഅദ്ദേഹം പറയുന്നു. തലയില്‍ നിലാവെളിച്ചമുള്ള കുസൃതിക്കാരനായി ബഷീറിനെയും, ധര്‍മ്മബോധനം ചെയ്യുന്ന നര്‍മ്മബോധം കഥയില്‍ സൂക്ഷിക്കുന്ന കാരൂരിനെയും, തന്റെ നാട്ടിലെ പുകയുന്ന അഗ്നിപര്‍വ്വതമായ കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും രസകരമായി അവതരിപ്പിച്ചിട്ടുണ്ട് ഇതില്‍. തന്നെക്കുറിച്ചുള്ള തൂലികാ ചിത്രം വായിച്ച കേസരി ബാലകൃഷ്ണ പിള്ള എഴുതിയ മറുപടി പഠനാര്‍ഹമായ കുറിപ്പ് തന്നെയാണ്.

അനുബന്ധം എന്ന ഭാഗത്തില്‍, ഗ്രന്ഥകാരനെക്കുറിച്ച് പലരും എഴുതിയ കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തനിക്ക് പ്രചോദനമായി മാറിയ ഡോ. എസ്. കെ. നായര്‍ എന്ന ഗുരുനാഥനെക്കുറിച്ച്, ശാസ്ത്രജ്ഞനായ ഡോ. ഇ.സി.ജി. സുദര്‍ശന്‍ അനുസ്മരിക്കുന്നു. പ്രത്യുല്‍പ്പന്നമതിയായ വാഗ്മി, പരോപകാരതല്‍പ്പരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഗ്രന്ഥകാരനെ ഡോ. എന്‍.വി. കൃഷ്ണവാര്യര്‍ കാട്ടിത്തരുന്നു. പ്രശസ്ത ഗായിക പി. ലീലയെ ഡോ. എസ്.കെ. നായര്‍ നാരായണീയം പഠിപ്പിച്ച കഥയും, അദ്ദേഹത്തിന്റെ ആത്മകഥയിലെ മകനെക്കുറിച്ചുള്ള പരാമര്‍ശവും വെള്ളായണി ജയചന്ദ്രന്‍ വിവരിക്കുന്നു. ഇവയെല്ലാം ഗ്രന്ഥകാരന്റെ വ്യക്തിത്വം അനുവാചകര്‍ക്ക്മുന്‍പില്‍ തുറന്നുകാട്ടുവാനുതകുന്നവയാണ്.

ഈ കൃതിക്ക് പ്രൗഢോജ്ജ്വലമായ അവതാരികഎഴുതിയിരിക്കുന്നത് ഡോ. എം.ജി. ശശിഭൂഷണ്‍ ആണ്. ഡോ. എസ്.കെ. നായര്‍ എന്ന മറക്കാനാവാത്ത മഹാഗുരുവിനെക്കുറിച്ച്, ശിഷ്യനായ പ്രൊഫ.വി.ഐ. ജോണ്‍സണ്‍ എഴുതിയ ലേഖനം നല്ലൊരു ഗുരുദക്ഷിണയാണ്. പ്രശസ്ത ചിത്രകാരനായ എം.വി. ദേവന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയകേരളത്തില്‍ വരച്ച എസ്.കെ. നായരുടെ കാര്‍ട്ടൂണ്‍ ചിത്രം ഈ കൃതിയില്‍ചേര്‍ത്തിട്ടുണ്ട്. ഇതില്‍ പ്രതിപാദിച്ചിട്ടുള്ള സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ഗ്രന്ഥകാരന്റെ പുത്രന്‍ ക്രിസ്മണി (അമേരിക്ക) എഴുതിയ ആമുഖവും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു.

ഞാന്‍ കണ്ട സാഹിത്യകാരന്മാര്‍
ഡോ.എസ്.കെ. നായര്‍
ഫേബിയന്‍ ബുക്‌സ്, മാവേലിക്കര
വില:170/-

Tags: Malayalam LiteratureBook Reviewഡോ.എസ്.കെ.നായര്‍Dr. S.K. Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

Varadyam

കവിത: ശരണം ഗണേശ…!

പുതിയ വാര്‍ത്തകള്‍

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.